HOME
DETAILS
MAL
ആത്മഹത്യാ ശ്രമം നടത്തിയ ആളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
backup
June 07 2016 | 06:06 AM
നിലമ്പൂര്‍: ആത്മഹത്യാ ശ്രമം നടത്തിയ ആളെ കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മകനു പരുക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നരയോടെ ജ്യോതി തിയേറ്ററിനു സമീപമാണ് അപകടം. ആത്മഹത്യക്കു ശ്രമിച്ച വെളിയംതോടിലെ വൃദ്ധനെ കൊണ്ടുപോകവെ ആംബുലന്‍സ് ടയര്‍ തെന്നി നിയന്ത്രണം വിട്ടു റോഡരികിലെ ഗെയിറ്റില്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന 35കാരനായ മകന് വണ്ടിയില്‍ നിന്നും തെറിച്ചു വീണു. തലക്കു പരുക്കേറ്റ ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വൃദ്ധനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."