അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം ബസ് സ്റ്റോപ്പില്‍ വെയ്റ്റിംഗ് ഷെഡ്ഡില്ല
അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പാലം ബസ് സ്റ്റോപ്പില്‍ വെയ്റ്റിംഗ് ഷെഡ്ഡില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു. റെയില്‍വേ മേല്‍പാലം ഉയര്‍ന്നതോടെ അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് പ്രദേശം താഴ്ചയിലായി. പോളിടെക്നിക് കോളജിന് മുന്‍വശത്തെ വെയ്റ്റിംഗ് ഷെഡ് ഉപയോഗശൂന്യമായതോടെ റോഡിന്റെ ഇരുവശങ്ങളിലായി ബസ് കാത്തുനില്‍പ്പ്.
കാലവര്‍ഷം തുടങ്ങിയതോടെ മഴകൊണ്ടു വേണം ഇവിടെ ബസ് കാത്തുനില്ക്കാന്. കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെല്ലാം ഏറെ ദുരിതത്തിലാണ് ഇവിടെ ബസ് കാത്തിരിക്കുന്നത്. എന്നാല്‍ എവിടെയാണ് ബസ് സ്റ്റോപ്പെന്ന് പോലും അറിയാതെ ചിലര്‍ നെട്ടോട്ടമോടുന്ന കാഴ്ചയും ഇവിടെ പതിവാണ്. പ്രധാനമായും റെയില്‍ മാര്ഗമെത്തുന്നവരാണ് ബുദ്ധിമുട്ടിലാകുന്നത്.
ഒരു സ്റ്റോപ്പ് വേണ്ടിടത്ത് ഇപ്പോള്‍ രണ്ടിടങ്ങളിലായാണ് യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."