HOME
DETAILS
MAL
വെള്ളക്കെട്ട്; വിദഗ്ദസംഘം പരിശോധന നടത്തി
backup
June 07 2016 | 07:06 AM
ആലുവ : നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി വിദഗ്ദസംഘം സ്ഥലപരിശോധന നടത്തി. ആലുവ ബാങ്ക് ജംഗ്ഷന്‍ കടത്ത് കടവ് റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം തേടിയാണ് ഇന്നലെ നഗരസഭ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള വിദഗ്ദസംഘം സ്ഥലത്ത് പരിശോധന നടത്തിയത്.
ഈ പ്രദേശത്തെ വര്‍ഷങ്ങളായുള്ള വെള്ളക്കെട്ടിനുള്ള കാരണം, അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും, മാലിന്യക്കാനകളുടെ അപര്യാപ്തതകളുമാണെന്നാണ് വ്യക്തമായത്. മാലിന്യക്കാനകള്‍ അപര്യാപ്തതകള്‍ നീക്കി, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉടന്‍ ഒരുക്കുവാനാണ് തീരുമാനം. വാര്‍ഡ് കൗണ്‍സിലര്‍ എം.ടി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."