കെ.എസ്.എഫ്.ഇയില്‍ കൂട്ടസ്ഥലംമാറ്റം
ആലപ്പുഴ: പ്രതിപക്ഷ ഓഫീസര്‍ സംഘടനയിലെ മാനേജര്‍മാരെയും നേതാക്കളെയും തലങ്ങും വിലങ്ങും സ്ഥലം മാറ്റിക്കൊണ്ട് കെ.എസ്.എഫ്.ഇയില്‍ ഉത്തരവിറങ്ങി. 2012 മാര്‍ച്ച് മുതല്‍ നിലവിലുള്ള സ്ഥലമാറ്റ മാനദണ്ഡം പാടെ അട്ടിമറിച്ചുകൊണ്ടാണ് ഈ ഉത്തരവ്. നിയമപ്രകാരം ശാഖയില്‍ മൂന്നുവര്‍ഷം തികയാത്തവരെയും മലബാര്‍ സര്‍വീസ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയവരെയും വീണ്ടും മലബാറിലേക്ക് സ്ഥലംമാറ്റി. നിയമപരമായി പരിരക്ഷയുള്ള വിധവകളെയും രോഗികളെയും വികലാംഗരെയും ഇതിലുള്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. ഭരണകക്ഷി സംഘടനയില്‍പ്പെട്ടവര്‍ക്ക് അനുകൂലമായ ഉത്തരവാണുള്ളത്.
അച്ചടക്ക നടപടികള്‍ നേരിടുന്നവരെ സ്ഥലംമാറ്റാമെന്ന് നോംസിലെ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സ്ഥലമാറ്റം. ഇതിനെതിരെ ശക്തമായ സമരപരിപാടികളും നിയമപോരാട്ടവും നടത്തുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. ചന്ദ്രബോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."