പരിസ്ഥിതിയെ തൊട്ടറിഞ്ഞ് വിഖായ ടീം
ആലപ്പുഴ: പരിസ്ഥിതി ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി എസ്.കെ.എസ്.എസ്എഫ് സന്നദ്ധ സംഘമായ വിഖായ ടീം . ആലപ്പുഴ മേഖാലാകമ്മിറ്റിക്ക് കീഴില്‍ ശാഖകള്‍ക്ക് നല്‍കിയ വൃക്ഷത്തൈകള്‍ വീടുകള്‍ തോറും വിതരണം ചെയ്താണ് സംഘാടകര്‍ മാതൃകയായത്.
പരിസ്ഥിതി ദിന സന്ദേശം പകര്‍ന്നും തൈകള്‍ നട്ടുമാണ് യുവാക്കളെത്തിയത്. ഒന്‍പത് ഇനം തൈകളാണ് വിതരണം ചെയ്തത്. ഇതില്‍ ലക്ഷ്മി തരു, കരിങ്ങാലി, നെല്ലി എന്നിവയ്ക്ക് ആവശ്യക്കാരേറെയായിരുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനാല്‍ ലക്ഷിമിതരു വീണ്ടും എത്തിച്ച് കൊടുക്കണമെന്ന് പറഞ്ഞവരും ഏറെയാണ്. ഓരോ സസ്യങ്ങളുടെയും വിശേഷതകള്‍ വിവരിച്ചും മരങ്ങള്‍ പ്രകൃതിക്ക് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തിയും ടീം ശ്രദ്ധ പിടിച്ചു പറ്റി.
പ്രത്യേകം യൂണിഫോം ധരിച്ച് ഗൃഹസന്ദര്‍ശനം നടത്തിയ ആര്യാട് വിഖായ ടീമും ശ്രദ്ധിക്കപ്പെട്ടു. പൊതുനിരത്തുകളിലും മസ്ജിദുകള്‍ക്ക് മുന്നിലും തൈകള്‍ വിതരണം ചെയ്തും ജില്ലയിലെ പ്രവര്‍ത്തര്‍ മാതൃകയായി. കുന്നുവാഗ, മഹാഗണി, നെല്ലി, അലങ്കാര മുള, സീതപ്പഴം, അലങ്കാര ചെടികള്‍ എന്നിവയും വിതരണത്തിനുണ്ടായിരുന്നു. മുല്ലാത്ത്, വലിയകുളം, ഇര്‍ഷാദ്, സ്റ്റേഡിയം,എച്ച്.ബി പാടം, ആലിശ്ശേരി, വട്ടയാല്‍, വട്ടപ്പള്ളി, ലജ്‌നത്ത്, സിവില്‍സ്റ്റേഷന്‍, ദറസ്, ചാത്തനാട്, കൈചൂണ്ടിമുക്ക്, ആര്യാട്, ഗുരുപുരം, ഭാഗങ്ങളിലാണ് പരിപാടി നടന്നത്. മേഖലാ പ്രസിഡന്റ് പി.ജെ അഷ്‌റഫ് ലബ്ബാദാരിമി, ജനറല്‍സെക്രട്ടറി എ.എം ശാഫി റഹ്്മത്തുല്ലാഹ്, വര്‍ക്കിങ് സെക്രട്ടറി ഐ.മുഹമ്മദ് മുബാശ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."