HOME
DETAILS
MAL
ശക്തമായ മഴ; പഴക്കച്ചവടം മന്ദഗതിയില്‍
backup
June 07 2016 | 07:06 AM
പാണ്ടിക്കാട്: റമദാന്‍ വിപണി ലക്ഷ്യമിട്ട് എത്തിച്ച പഴക്കച്ചവടത്തന്റെ വില്‍പ്പന ശക്തമായ മഴയെത്തിയതോടെ മന്ദഗതിയിലായി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിനകത്തുനിന്നും ലോഡ്ക്കണക്കിന്ന് പഴ വര്‍ഗങ്ങളാണ് വിവിധ അങ്ങാടികളില്‍ ഇറക്കിയിരുന്നത്. എന്നാല്‍ കാലവര്‍ഷം കഴിഞ്ഞ രണ്ടു ദിവസമായി ശക്തിപ്പെട്ടത് പഴക്കച്ചവടത്തിന് തിരിച്ചടിയായി. തണ്ണിമത്തന്‍, പൈനാപ്പിള്‍, ഓറഞ്ച്, മുസമ്പി, മുന്തിരി, മാമ്പഴം, ചെറുനാരങ്ങ എന്നിവക്ക് സാധാരണ നോമ്പ് വേളയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടാവാറുള്ളതാണ്.
എന്നാല്‍ ഇത്തവണ മഴ പെയ്ത് അന്തരീക്ഷം തണുത്തതിനാലും വിലവര്‍ധനവിനാലും പഴങ്ങള്‍ വാങ്ങിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്‍വലിയുന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."