കള്ളനോട്ട് വിതരണം: രണ്ടു പേര് കൂടി പിടിയില്‍
ആറ്റിങ്ങല്‍: ലക്ഷങ്ങളുടെ കള്ളനോട്ട് വിതരണം നടത്തിയ സംഘത്തിലെ രണ്ടുപേരെക്കൂടി ആറ്റിങ്ങല്‍ പൊലീസ് പിടികൂടി.
കോട്ടയം മാണിച്ചിറ ദേശത്ത് പോളിച്ചിറവില്ലയില് ഡേവിഡ് ജോര്‍ജ്(56), കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി എസ്.പുരം എസ്.ബി.സി നമ്പര്‍ 30(ബി)യില്‍( ഗുരുകുലം), സനീഷ്(41) എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇവരുടെ കൈകളില്‍ നിന്നും വീടുകളില്‍ നിന്നുമായി 500 രൂപയുടെ 30 കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് എട്ടു പേര് പിടിയിലായി.
കള്ളനോട്ടു സംഘത്തിലെ പ്രധാനി മറ്റൊരു കോട്ടയം സ്വദേശിയാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേരെ ആറ്റിങ്ങല്‍ പൊലീസ് മൂന്നു ദിവസം മുന്‍പ് ആറസ്റ്റു ചെയ്തിരുന്നു.
വര്‍ക്കല ചെറുന്നിയൂര്‍ അയന്തി വലിയമേലതില്‍ ക്ഷേത്രത്തിനു സമീപം എല്‍.എസ് നിവാസില്‍ മഞ്ജു(45), വര്‍ക്കല റിസോര്‍ട്ട് നടത്തിവരുന്ന ശങ്കരന്‍മുക്ക്, മണമ്പൂര്‍ ഐലാഷ് വീട്ടില്‍ ജയന്തന് (46), തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ചിറ്റിയാന്‍ വീട്ടില്‍ പ്രദീപ്( 38) ചാത്തന്നൂര്‍ ചുരപൊയ്ക ഇലോഹിം വീട്ടില്‍ ബോസ് തോമസ്( 60) കിളിനാനൂര് ആറ്റൂര്‍ സ്വദേശി അന്‍സാരി മന്‍സിലില്‍ അന്‍സാരി (37), വര്‍ക്കല ചെറുന്നിയൂര്‍ കുന്നിന് പുറത്തു വീട്ടില്‍ ഷിനു കൃഷ്ണന് (36) എന്നിവരാണ് നേരത്തേ പിടിയിലായത്. പിടിയിലായവരില്‍ സിനിമാ സീരിയല്‍ നടനും, റിസോര്‍ട്ട് നടത്തിവരുന്നവരും മാസിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."