പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേര്‍ പിടിയില്‍
വെഞ്ഞാറമൂട്: പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി വന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍.
വെമ്പായം ഒഴുകുപാറ റജാസ് മന്‍സിലില്‍ ഇന്‍ജാസ് (27), ഒഴുകുപാറ കുന്നുംപുറത്ത് വീട്ടില്‍ ഷംനാദ് (33) എന്നിവരാണ് പിടിയിലായത്.സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്.ബിസിനസ് വഴി കള്ളപ്പണം വെളുപ്പിയ്ക്കാമെന്നും,നല്‍കുന്ന പണത്തിന്റെ പണം ഇരട്ടിയായി തിരികെ നല്‍കുമെന്നും വാഗ്ദാനം ചെയ്ത് സമ്പന്നന്മാരെ വലയിലാക്കുകയാണ് ഇവരുടെ രീതി. ശേഷം ഇടപാടിന് പണവുമായെത്തുന്നവരെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ഇവരുടെ തന്നെ മറ്റൊരു സംഘം ആക്രമിച്ചു പണവുമായി കടന്നു കളയും. അഥവാ ആരെങ്കിലും പിന്തുടര്‍ന്നാല്‍ കള്ളനോട്ടുകള്‍ പകരം വെച്ച ശേഷം പണം കൊണ്ടു വന്ന ബാഗ് വഴിയില്‍ ഉപേക്ഷിക്കും. നികുതി വെട്ടിച്ച് സൂക്ഷിക്കുന്ന പണം ആയതിനാല്‍ തുക നഷ്ടപ്പെട്ടവര്‍ കേസിന് പോകില്ല.എന്നാല്‍ ഈയടുത്ത് സ്വര്‍ണം വിറ്റും പലിശക്കെടുത്തും ലഭിച്ച പണവുമായി ഇവരെ സമീപിച്ച രണ്ടു പേരെ കബളിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തട്ടിപ്പിനിരയായവര്‍ റൂറല്‍ എസ്.പി.യ്ക്ക് പരാതി നല്‍കി.എട്ടു ലക്ഷം രൂപയായിരുന്നു ഇവര്‍ക്കു നഷ്ടപ്പെട്ടത്. വെഞ്ഞാറമൂട് പൊലിസിന്റെ പിടിയിലായ പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."