പെട്രോള്‍ പമ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ തീപ്പിടിത്തം
കല്ലമ്പലം: പെട്രോള്‍ പമ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ തീപിടിച്ചു. പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. നാവായികുളം തട്ടുപാലത്തിന് സമീപം ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ലോറി രാജസ്ഥാനില്‍ നിന്നും ബ്ലീച്ചിങ് പൗഡറുമായി എത്തിയതായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ പമ്പിന് മുന്നില്‍ ലോറി പാര്‍ക്ക് ചെയ്ത ശേഷം ജീവനക്കാര്‍ അതിനുള്ളില്‍ കിടന്നുറുങ്ങുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ലോറിയുടെ പിന്‍വശത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ലോറിയില്‍ കിടന്നുറങ്ങുകയായിരുന്നവരെ വിളിച്ചുണര്‍ത്തി ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍ എന്നിവടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലോറിയിലെ ബ്ലീച്ചിങ് പൗഡറില്‍ മഴ വെള്ളം വീണപ്പോള്‍ ഉണ്ടായി രാസപ്രവര്‍ത്തനമാകാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃത്യസമയത്ത് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."