HOME
DETAILS
MAL
നോമ്പ്കഞ്ഞി വിതരണം ആരംഭിച്ചു
backup
June 07 2016 | 09:06 AM
കൊല്ലം: കെ.എം.വൈ.എഫ് കനിവ് ജീവകാരുണ്യപദ്ധതിയുടെ റംസാന് റിലീഫിന്റെ ഭാഗമായി കൊല്ലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ സൗജന്യ നോമ്പ് കഞ്ഞി വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ഉദ്ഘാടനം ചെയ്തു.
കെ.എം.വൈ.എഫ് ജില്ലാ പ്രസിഡന്റ് കണ്ണനല്ലൂര്‍ നാഷിദ് ബാഖവി, കൊല്ലം താലൂക്ക് പ്രസിഡന്റ് ത്വാഹാ അബ്രാരി മുതിരപറമ്പ്, ജനറല്‍ സെക്രട്ടറി ഷിബു ഖാന് ആലുംമൂട്, ട്രഷറര്‍ ഇ. അക്ബര്‍ഷാ മൈലാപ്പുര്, കണ്ണനല്ലൂര്‍ അനസ് മന്നാനി, നിളാമുദ്ദീന്‍ ഖാസിമി, നിമിര്‍ നിസാമുദ്ദീന്‍, നൗഫല്‍ തടത്തില്‍മുക്ക് എന്നിവര്‍ സംബന്ധിച്ചു. റമദാന് 1 മുതല്‍ 30 വരെ ജില്ലാ പഞ്ചായത്ത് ആശുപത്രിയിലെ സാമൂഹിക ക്ഷേമവകുപ്പിന്റെ ഭക്ഷണ വിതരണകേന്ദ്രത്തില്‍ എല്ലാ ദിവസവും വൈകിട്ട് 5.45 ന് നോമ്പ് കഞ്ഞി വിതരണമുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."