ഫ്‌ളാറ്റുകള്‍ വാടകക്ക് നല്‍കിയവര്‍ക്ക് നോട്ടീസ്
കൊല്ലം: പരവൂര്‍ സുനാമി കോളനിയിയില്‍ റവന്യൂ,പൊലിസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ സംയുക്ത പരിശോധനയില്‍ 26 ഫ്‌ളാറ്റുകള്‍ ഗുണേഭോക്താക്കള്‍ വാടകക്ക് നല്‍കിയിരിക്കുന്നതായും 55 ഫ്‌ളാറ്റുകള്‍ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി. ഫ്‌ളാറ്റ് പരിസരത്ത് 50 ഗ്രാം കഞ്ചാവും കണ്ടെത്തി.
ഫ്‌ളാറ്റുകള്‍ വാടകക്ക് കൊടുത്ത ഗുണഭോക്താക്കള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കോളനിയില്‍നിന്ന് ഒഴിപ്പിക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടറെ ബോധിപ്പിക്കണമെന്നാണ് നിര്‍ദേശം. പൂട്ടിക്കിടക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നും ആര്‍.ഡി.ഒ വി.ആര്‍. വിനോദ് പറഞ്ഞു.കോളനി വളപ്പിലെ പട്ടിക്കൂടിനുള്ളില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ആകെ 248 ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. വാടകക്ക് കൊടുത്ത ഫ്‌ളാറ്റുകളില്‍ സാമൂഹ്യവിരുദ്ധരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും താമസിക്കുന്നതായും മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇന്നലെ സംയുക്ത സംഘം പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."