HOME
DETAILS

തണല്‍ മരങ്ങളുടെ തോഴനായി കല്ലൂര്‍ ബാലന്‍

  
backup
June 07 2016 | 10:06 AM

%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b5%8b%e0%b4%b4%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf

പാലക്കാട്: 'പെരുത്ത നൂറ്റാണ്ടിലിടക്കൊരിക്കലീ മരുപ്പറമ്പ പുലകത്തിലീശ്വരന്‍ നടുന്നു വൃക്ഷത്തെ തനിക്കു പാന്ഥരായ് വരുന്നവര്‍ക്കു വിശ്രമത്തിനായ്' ഭൂതകാലത്തില്‍ പുസ്തകത്താളുകളില്‍ മറഞ്ഞുപോയ മഹാകവി വള്ളത്തോളിന്റെ ആ വിശ്വകാവ്യത്തിലെ ഈരടികള്‍ അനശ്യരമാക്കുകയാണ് വര്‍ത്തമാനക്കാലത്തിലെ ഒരു യുഗപുരുഷന്‍. പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയില്‍ മാങ്കുറിശ്ശിയില്‍ നിന്നും കല്ലുരിലേക്കുള്ള നാട്ടിടവഴിയിലെന്നല്ല ഒരുപക്ഷേ ഇന്നു സാക്ഷരകേരളത്തിന്റെ ഏതുകോണിലും കല്ലൂര്‍ ബാലനെന്ന ഈ വിശ്വപുരുഷനെ വാഴ്ത്തുകയാണ്. 1968-ല്‍ പത്താം ക്ലാസ് പാസ്സായ കല്ലൂര്‍ അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണനെന്ന കല്ലൂരിന്റെയും വൃക്ഷസ്‌നേഹികളുടെയും ബാലേട്ടന്‍ തണല്‍ മരങ്ങളുടെ പര്യായമായി മാറിയിരിക്കുകയാണിന്ന്.
2000ത്തില്‍ കല്ലൂരിലെ ശിവക്ഷേത്രത്തിലെ ജീര്‍ണ്ണോദ്ധാരണച്ചടങ്ങു കഴിഞ്ഞ് ക്ഷേത്രാങ്കണത്തില്‍ കൂവളം ചെടിവെച്ചു പിടിപ്പിച്ചു തുടങ്ങിയ മരം നടീല്‍യജ്ഞം ഒന്നരപ്പതിറ്റാണ്ടു പിന്നിടുമ്പോഴും ഭാവിതലമുറക്കു വേണ്ടി തണല്‍ നല്‍കാന്‍ തനിക്കുകഴിഞ്ഞെന്ന കൃതാര്‍ത്ഥതയിലാണ്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി സംസ്ഥാന-ദേശീയ പാതകളിലും മറ്റുപൊതു നിരത്തുകളിലുമായി 3000 കരിമ്പനകളടക്കം അഞ്ചുലക്ഷത്തോളം ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും നട്ടതായി പറയുമ്പോഴും ഇനിയും ജീവിതത്തിന്റെ അവസാനനിമിഷം വരെ ഭൂമിക്കുവേണ്ടി തണല്‍നല്‍കാനുള്ള പോരാട്ടത്തിലാണ്.
നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും മാത്രമല്ല ഗിന്നസ് ബുക്കിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ബാലേട്ടന്റെ പ്രകൃതി സ്‌നേഹം തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നവര്‍ക്കുള്ള വെല്ലുവിളിയല്ല അവര്‍ക്കുള്ള പ്രചോദനം കൂടിയാണ്. ഭൂമി പ്രകൃതിയുടെ അമ്മയാണെന്നും ആ അമ്മയെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണെന്ന് തോന്നലാണ് ബാലേട്ടന്റെ അടങ്ങാത്ത വൃക്ഷ സ്‌നേഹത്തിനു മുന്നില്‍.
ആദ്യകാലങ്ങളില്‍ ബൈക്കില്‍ നടത്തിയിരുന്ന തൈനടീല്‍ യാജ്ഞവും ബാലേട്ടനോടുള്ള പ്രകൃതി സ്‌നേഹവും കണ്ട മലപ്പുറത്തെ സുമനസ്സുകള്‍ നല്‍കിയ ജീപ്പിലാണ് ഇപ്പോള്‍ ബാലേട്ടന്റെ പ്രകൃതി യാത്ര. ഒരുദിവസം 50 കിലോമീറ്ററോളം മരം നടാനായി യത്രചെയ്യുന്ന ബാലേട്ടന്‍ യാത്രക്കിടെ തെരുവോരങ്ങളില്‍ വാഹനമിടിച്ചും മറ്റും കിടക്കുന്ന മിണ്ടാപ്രാണികളെയും വഴിയരികില്‍ സംസ്‌കരിക്കുവാന്‍ മനസ്സുകാട്ടുന്നുണ്ട്. കടുത്ത വേനലില്‍ ബസ്സ് സ്്റ്റാന്‍ഡുകളിലും ഉത്സവപ്പറമ്പുകളിലും സംഭാരവിതരണവും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന മേഖലയില്‍ ദിവസം 7000 ത്തോളം ലിറ്റര്‍ കുടിവെള്ളവും തന്റെ വീട്ടിലെ കടുത്ത വേനലിലും ഉറവവറ്റാത്ത കിണറ്റില്‍ നിന്നുമെത്തിക്കാറുണ്ട്.
2013 ല്‍ മങ്കര പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി ബാലേട്ടന്‍ ഏറ്റെടുത്തിരുന്നു. അരയാല്‍ ഒരുമണിക്കൂറില്‍ 3000 ടണ്‍ ഓകിസജന്‍ പുറപ്പെടുവിക്കുമെന്നും വേപ്പ് വായു മലിനീകരണത്തെ ശുദ്ധീകരിക്കുമെന്നും ഉങ്ങ് തണല്‍ മരമാണെന്നുള്ള വൃക്ഷശാസ്ത്രമെല്ലാം ബാലേട്ടന് മന:പാഠം മാത്രമല്ല കാണുന്നവര്‍ക്കെല്ലാം പകുത്തുനല്‍കാനും തയ്യാര്‍.
രാവിലെ നാലുണിക്കുണരുന്ന ബാലേട്ടന്‍ പ്രാര്‍ത്ഥനയും യോഗയും പ്രാതലും കഴിഞ്ഞ് ഉച്ചക്കുള്ള ഭക്ഷണവും വെള്ളവും വണ്ടിയില്‍ കരുതിപോവുന്ന യാത്ര തിരിച്ചെത്തുമ്പോള്‍ രാത്രിയാവും. വനമിത്ര, ബയോഡൈവര്‍സിറ്റി പുരസ്‌കാരം, പി.വി തമ്പി മെമ്മോറിയല്‍ അവാര്‍ഡ് ജയ്-ജി പീറ്റര്‍ അവാര്‍ഡ്, പ്രകൃതിമിത്ര തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു. വിദ്യാഭ്യാസത്തിനുശേഷം പാഡിമര്‍ച്ചന്ററും, അബ്കാരിയുമായിരുന്ന ബാലേട്ടന്‍ പ്രകൃതിയുടെ ദുരവസ്ഥക്കുമുന്നില്‍ മാനസാന്തരം വന്നതാണ് മരത്തോടുള്ള സ്‌നേഹം തുടങ്ങിയത്. 2011-ലാണ് ആദ്യത്തെ വനമിത്ര അവാര്‍ഡുലഭിച്ചത്. ഇടക്കാലത്ത് ഒരുവര്‍ഷം ഡി.എഫ്.ഒയില്‍ വാച്ചറായി ജോലിചെയ്ത ബാലേട്ടന് രാഷ്്ട്രീയമില്ലെങ്കിലും രാഷ്ട്രീയക്കാരോടും സ്‌നേഹത്തിനുകുറവില്ല.
പച്ചബനിയനും പച്ചമുണ്ടും തലയില്‍കെട്ടിയ പച്ചറിബണുമെന്നു വേണ്ട തന്റെ മേജര്‍ ജീപ്പില്‍ പ്രകൃതി സ്‌നേഹികള്‍ക്കുള്ള ഉപദേശങ്ങളുടെ ബോര്‍ഡുകളും ബാലേട്ടനെ വേറിട്ടുനിര്‍ത്തുന്നു. വാളയാര്‍ -വടക്കഞ്ചേരി ദേശീയ പാതകളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പരോതനായ വേലുവാണ് അച്ഛന്‍. അമ്മ കണ്ണമ്മ.
മൂന്ന് ആണ്‍മക്കളാണ്. വേലുമണി മെമ്മോറിയല്‍ പ്രകൃതി -പരിസ്ഥിതി എന്ന് തണല്‍ മരങ്ങള്‍ക്കുചുറ്റും കാണുന്ന ഈ പ്രകൃതി സ്‌നേഹി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago