HOME
DETAILS

അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണയിതര വരുമാനം മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ സഊദി

  
backup
June 07 2016 | 12:06 PM

soudi-oil-national-transfermation-plan

ദമ്മാം:അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണയിതര വരുമാനം മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ സഊദിഅറേബ്യ ലക്ഷ്യമിടുന്നു. ഇതിനായി പല വഴികളാണ് മന്ത്രാലയങ്ങള്‍ ആലോചിക്കുന്നത്. രാജ്യത്തിന്റെ എണ്ണയിതര വരുമാനം 2020 ഓടെ 530 ബില്ല്യന്‍ (141 അമേരിക്കാന്‍ ഡോളര്‍ ) ആയി ഉയര്‍ത്താനാണ് രാജ്യപരിവര്‍ത്തന പദ്ധതി (എന്‍ടിപി) യുടെ ലക്ഷ്യം. ഇതിനായി വ്യത്യസ്ത മാര്‍ഗങ്ങളാണ് വിവിധ സഊദി മന്ത്രാലയങ്ങള്‍ അവലംഭിക്കുന്നത് .


ഇതിനായി പൊതുമേഖലയിലെ ശമ്പളം കുത്തനെ കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന തരത്തിലാണ് ഇതിന് അധികൃതര്‍ പദ്ധതികള്‍ മെനയുന്നത്. നാഷണല്‍ ട്രാസ്ന്‍സര്‍മേഷന്‍ പ്ലാന്‍ (എന്‍ടിപി) യുടെ കീഴില്‍ 500 പ്രോജക്ടുകള്‍ ഇതിനായി കണ്ടുവച്ചിട്ടുണ്ട്.

270 ബില്ല്യന്‍ റിയാല്‍ പ്രതീക്ഷിക്കുന്ന ഈ പദ്ധതികള്‍ വിവിധ മന്ത്രാലയങ്ങള്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍ എന്നിവയ്ക്ക് വേണ്ടിയായിരിക്കും നടപ്പാക്കുക. സഊദി രാജകുമാരാന്‍ മുഹമ്മദ് ബിന് സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ന്റെ ചുവടു പിടിച്ചാണ് എന്‍ ടി പി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. രാജ്യത്ത് വര്‍ധിക്കുന്ന ജനസംഖ്യക്കനുസരിച്ചു എണ്ണയിതര വരുമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം.2014 മുതല്‍ ക്രൂഡ് ഓയില്‍ മേഖലയില്‍ അനുഭവപ്പെടുന്ന വിലക്കുറവു മൂലം കടുത്ത സാമ്പത്തിക പ്രതി സന്ധി ഉണ്ടാകുമെന്ന മുന്‍കരുതലിലാണ് എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് .


2020 ഓടെ പബ്ലിക് ശമ്പളം, മറ്റു ആനുകൂല്യങ്ങള്‍ തുടങ്ങിയവ അനുപാതതിനനുസരിച്ചു 45 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറക്കാനാണ് പദ്ധതി തയാറാക്കുന്നത്. കൂടാതെ വൈദ്യുതി ,വെള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കി 200 ബില്ല്യന്‍ റിയാല്‍ ലാഭിക്കാനും പദ്ധതിയുണ്ട്. അതെ സമയം , എണ്ണ വിപണി കൈ വിടാതെ നോക്കുന്നതിനായി ഊര്‍ജ്ജ മന്ത്രാലയം നിലവിലെ പ്രതിദിന എണ്ണ ഉല്‍പാദന ശേഷിയായ 12.5 മില്ല്യന്‍ ബാരല്‍ നിലനിര്‍ത്താനും പ്രതിദിന ഗ്യാസ് ഉത്പാദന ശേഷി 12 സ്റ്റാന്‍ഡേര്‍ഡ് ബില്ല്യന്‍ ക്യൂബിക് ഫീറ്റില്‍ നിന്നും 17.8 ബില്ല്യനായി ഉയര്‍ത്താനും പദ്ധതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago