HOME
DETAILS

സഊദിയില്‍ വാഹനാപകടം: 15 മരണം

  
backup
June 07 2016 | 13:06 PM

soudi-bus-truck-accident

റിയാദ്: തിങ്കളാഴ്ച വൈകുന്നേരം റിയാദ്ഖസീം എക്‌സ്പ്രസ് റോഡില്‍ ഉണ്ടായ റോഡപകടത്തില്‍ 15 പേര്‍ മരിച്ചു. 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമാണ് . യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിക്കുകയും ചെയ്തു.നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും തീപിടുത്തത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.


നേരത്തെ 12 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് ബസിനടിയില്‍ നിന്നും കരിഞ്ഞ നിലയില്‍ 4 മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തുകയായിരുന്നു .
15 ആംബുലന്‍സ് യൂണിറ്റുകളും 2 ആംബുലന്‍സ് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്ത് എത്തിയിരുന്നു .


റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന് ബന്ദര്‍ രാജകുമാരന്‍ നേരിട്ട് ദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി . റിയാദിലെ ആശുപത്രികള്‍ക്ക് ഗവര്‍ണര്‍ നേരിട്ട് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി .ആരോഗ്യ മന്ത്രാലയം റിയാദ് ആശുപത്രികള്‍ക്ക് അത്യാഹിത ദുരന്ത നിവാരണ നിര്‍ദേശം നല്‍കി. അപകടത്തില്‍പെട്ട വിദേശികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a few seconds ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  10 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  37 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  38 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  41 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 hours ago