HOME
DETAILS
MAL
കായല്‍ നികത്തുന്നതിനെതിരേ തീരദേശ പരിപാലന അതോറിറ്റി
backup
June 07 2016 | 22:06 PM
കൊച്ചി: ഡ്രഡ്ജിങിന്റെ മറവില്‍ അനധികൃതമായി കടമക്കുടി വീരംപുഴയില്‍ കായലോരം നികത്തുന്നതില്‍ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി ഇടപെട്ടു. വീരംപുഴയിലെ ഡ്രഡ്ജിങ് അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ അതോറിറ്റി എറണാകുളം ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്കി. പരിസ്ഥിതി നിയമങ്ങളും തീരദേശ പരിപാലന നിയമങ്ങളും ലംഘിക്കപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാനും അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം പദ്ധതി നടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന വാദവുമായി കടമക്കുടി പഞ്ചായത്തും രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."