HOME
DETAILS
MAL
ട്രോളിങ് നിരോധനം 90 ദിവസമാക്കണം
backup
June 07 2016 | 23:06 PM
കൊച്ചി: പരമ്പരാഗത മത്സ്യബന്ധനം നടത്തുന്നവരെ ഒഴിവാക്കി ട്രോളിങ് നിരോധനം 90 ദിവസമാക്കണമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി. ട്രോളിങ് നിരോധനത്തെക്കുറിച്ച് പഠിച്ച ഡി. ബാബുപോള്‍ കമ്മിഷനും കാലവര്‍ കമ്മിഷനും ഈ നിര്‍ദേശമാണ് മുന്നോട്ടുവച്ചതെന്നും ആംആദ്മി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സ്യങ്ങളുടെ പ്രജനന കാലം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മൂന്നുമാസമായതിനാല്‍ പൂര്‍ണായും ഈ കാലയളവില്‍ ട്രോളിങ് അനിവാര്യമാണ്. പരമ്പരാഗത മത്സ്യബന്ധനത്തിന് മാത്രം അനുമതി നല്‍കുന്ന സാഹചര്യം ഇക്കാലയളില്‍ ഉണ്ടാകണമെന്നും വിദേശട്രോളിങ് നിരോധിക്കണമെന്ന മുരാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും പ്രസ്താവനയില്‍ ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."