ജയരാജനെതിരേ ഇനി ട്രോളുകള്‍ വേണ്ട; നവമാധ്യമക്കാര്ക്ക് പാലിശേരിയുടെ ഭീഷണി
തിരുവനന്തപുരം: അന്തരിച്ച ലോക ബോക്സിങ് താരം മുഹമ്മദലിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ഇ.പി ജയരാജനെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരേ ഭീഷണിയുമായി മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരി. ജയരാജനെതിരായ ട്രോളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് വഴിയാണ് പാലിശ്ശേരി ഭീഷണി മുഴക്കിയിരിക്കുന്നത്.
'ബഹു. മന്ത്രി ഇ.പി ജയരാജനെ കൊന്നുതിന്നാന്‍ കൊലവെറി പൂണ്ടു നടക്കുകയാണല്ലോ കുറെ നവമാധ്യമപ്പുലികള്. ഒരു യാത്രക്കിടയില്‍ ടെലിഫോണിലൂടെയുള്ള സംസാരത്തിനിടക്കു സംഭവിക്കാനിടയുള്ള ഒരുപിശകു മാത്രമാണിതെന്നു നമുക്കു തിരിച്ചറിയാവുന്നതേയുള്ളൂ.നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ തെറ്റുവരുത്തുമ്പോള്‍ പാര്‍ട്ടിക്കുവേണ്ടി ജീവന് കൊടുക്കാന്‍ മടിയില്ലാത്ത അനുയായികള്‍ക്കു ധാര്മികരോഷമുണ്ടാവുന്നതു സ്വാഭാവികമാണ്. ഞാനും അത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ശ്ലീലമായ ഭാഷയില്‍ ഒറ്റ വരി. അതിനപ്പുറത്തേക്കുപോകുന്നത് അത്മഹത്യാപരമാണ്. അതിനാല്‍ നമുക്കിത് ഇവിടെ നിര്‍ത്താം. എതിര്‍രാഷ്ട്രീയം കൊണ്ട് ഇനിയും നിറുത്താതെ കുരക്കുന്നവര്ക്കെതിരേ ഒന്നിച്ചു പടയണി തീര്‍ക്കാം''- എന്നിങ്ങനെയാണ് പാലിശ്ശേരിയുടെ പോസ്റ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."