ചൈനയില്‍ മുസ്ലിംകള്ക്ക് പാസ്പോര്‍ട്ടിന് ഡി.എന്‍.എ നല്‍കണം
ബെയ്ജിങ്: ചൈനയില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് റമദാന് വ്രതം നിരോധിച്ചതിനു പിന്നാലെ മുസ്ലിംകള്ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ ഡി.എന്‍.എ സാംപിള്‍ നല്‍കണമെന്ന് വ്യവസ്ഥ. ഉയ്ഗൂര്‍ മുസ്ലിംകള് ഏറെയുള്ള സിന്‍ജിയാങ് പ്രവിശ്യയിലാണ് മുസ്ലിംകള് പാസ്പോര്ട് ലഭിക്കാനുള്ള അപേക്ഷയോടൊപ്പം ഡി.എന്‍.എ സാംപിള്‍ നല്‍കണമെന്ന് നിര്‍ദേശിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഈമാസം ഒന്നുമുതലാണ് പുതിയ നിര്‍ദേശം നിലവില്‍ വന്നതെന്ന് വടക്ക്പടിഞ്ഞാറന്‍ മേഖലയിലെ താമസക്കാരന് പറഞ്ഞു. ഡി.എന്‍.എ സാംപിള്‍, വിരലടയാളം, വോയ്സ്പ്രിന്റ്, ത്രിമാന ചിത്രം തുടങ്ങിയവയാണ് മുസ്ലിംകളില് നിന്ന് പൊലിസ് പാസ്പോര്‍ട്ടിനായി ശേഖരിക്കുന്നത്. ചൈനയുടെ അതിര്‍ത്തി പ്രദേശമാണ് സിന്‍ജിയാങ്. പാസ്പോര്ട് പുതുക്കാനും തായ്വാനിലേക്കുള്ള യാത്രാ അനുമതിക്കും ഹോങ്കോങ്- മെക്കാവു ഇരുദിശാ യാത്രയ്ക്കും മുസ്ലിംകള് ഡി.എന്‍.എ സാംപിള്‍ നല്‍കണം.
മംഗോളിയ, റഷ്യ, കസാഖിസ്ഥാന്‍ എന്നിവയെല്ലാം സിന്‍ജിയാങ് പ്രവിശ്യയുടെ അതിര്‍ത്തികളാണ്. സിന്‍ജിയാങില്‍ 10 ദശലക്ഷം മുസ്ലിംകളാണുള്ളത്.
മേഖലയില്‍ പൊലിസും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷവും പതിവാണ്. കഴിഞ്ഞ ദിവസം ഉയ്ഗൂര്‍ മുസ്ലിംകള് നോമ്പെടുക്കുന്നതിന് സര്‍ക്കാര്‍ ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."