HOME
DETAILS
MAL
800ല്‍ ടിന്റു ലൂക്കക്ക് മികച്ച സമയം രണ്ടാം സ്ഥാനത്തെത്തി മലയാളി താരം വെള്ളി നേടി
backup
June 08 2016 | 00:06 AM
ന്യൂഡല്‍ഹി: മലയാളി താരം ടിന്റു ലൂക്കക്ക് 800 മീറ്ററില്‍ സീസണിലെ മികച്ച സമയം. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നടക്കുന്ന ഓഡ്ലോസില് മെമ്മോറിയല്‍ അത്ലറ്റിക്സ് മീറ്റിലാണ് ടിന്റു മികച്ച സമയം രേഖപ്പെടുത്തിയത്. ഏഷ്യന്‍ ചാംപ്യന്‍ കൂടിയായ ടിന്റു 2.00.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം സ്വന്തമാക്കി. ഐസ്ലന്ഡ് താരം അനിറ്റ ഹിന്റിക്ഡോടിരാണ് സ്വര്‍ണം സ്വന്തമാക്കിയത്. 2.00.54 സെക്കന്‍ഡില്‍ താരം ഒന്നാം സ്ഥാനത്തെത്തി.
മുന്‍ ലോക ചാംപ്യന്‍ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യയാണ് നിലവില്‍ 800ലെ സീസണിലെ മികച്ച സമയത്തിനുടമ. ഇന്‍ഡോര്‍ ലോക ചാംപ്യന്‍ ബുറുണ്ടിയുടെ ഫ്രാന്‍സിനെ നിയോന്സബ രണ്ടാമതുണ്ട്. ഈ പട്ടികയില്‍ ടിന്റു 30ാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."