ഇതിഹാസ താരത്തിന്റെ അഭിനന്ദനം നിധിപോലെ സൂക്ഷിച്ച് മൂസഹാജി
കോഴിക്കോട്: ഇടിക്കൂട്ടിലെ ഇതിഹാസതാരം മുഹമ്മദ് അലിക്കുമുന്‍പില്‍ കളരിപ്പയറ്റ് അവതരിപ്പിക്കാനും ഒരുദിവസം മുഴുവന്‍ കൂടെ ചെലവഴിക്കാനും കഴിഞ്ഞതിന്റെ നിറമുള്ള ഓര്‍മയിലാണ് ചെലവൂര്‍ ചൂരക്കൊടി കളരി സംഘത്തിലെ മൂസഹാജി. അന്ന് മുഹമ്മദ് അലിയില്‍ നിന്നും ലഭിച്ച അഭിനന്ദനക്കുറിപ്പ് മൂസഹാജി ഇന്നും നിധിപോലെ കാത്തുവച്ചിട്ടുണ്ട്. 1989 ഡിസംബര്‍ 30ന് എം.ഇ.എസ് സില്‍വര്‍ ജൂബിലി ആഘോഷത്തിനായിരുന്നു മുഹമ്മദ് അലി കോഴിക്കോട്ടത്തെിയത്. ജെ.ഡി.ടി സെക്രട്ടറിയും എം.ഇ.എസ് ട്രഷററുമായിരുന്ന കെ.പി. ഹസന്‍ ഹാജിയോടൊപ്പം മുഹമ്മദ് അലിയെ സ്വീകരിക്കാന്‍ മൂസഹാജിയും മുന്നിലുണ്ടായിരുന്നു. കേരളത്തിലെ കളരിപ്പയറ്റിനെക്കുറിച്ചും കളരിസംഘത്തെക്കുറിച്ചും ഇതിഹാസതാരത്തോട് സംസാരിച്ചപ്പോള്‍ കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെ മുഹമ്മദ് അലി താമസിക്കുന്ന ഹോട്ടല്‍ പാരമൗണ്ടില്‍ മൂസഹാജിയുടെയും സീതിഹാജി ഗുരുക്കളുടെയും നേതൃത്വത്തില്‍ 12 അംഗ സംഘം കളരിയഭ്യാസം നടത്തി. 1990 ജനുവരി ഒന്നിനായിരുന്നു പ്രദര്‍ശനം. കളരിയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും കാണാന്‍പറ്റിയത് ഇതാദ്യമാണെന്നും മനോഹരമായ കലയാണ് കളരിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കായികതാരങ്ങള്‍ക്കും മറ്റും ശരീരത്തിന് മെയ് വഴക്കംകിട്ടാന്‍ ഇതുപോലെ മികച്ചൊരു അഭ്യാസമില്ലെന്ന് അദ്ദേഹം കളരിയെ വിശേഷിപ്പിച്ചതായി പയറ്റിന് നേതൃത്വം നല്‍കിയ മൂസഹാജി ഗുരുക്കള്‍ ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."