ലോക രക്തദാതാ ദിനം: സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട്
കോഴിക്കോട്: ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വിപുലമായ പരിപാടികളോടെ കോഴിക്കോട്ട് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കുന്ന ചടങ്ങുകള്‍ ആരോഗ്യ-സമൂഹ്യനീതിവകുപ്പു മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും.
'രക്തം നമ്മെ കോര്‍ത്തിണക്കുന്നു; രക്തം നല്‍കൂ, ജീവന് പങ്കുവയ്ക്കൂ' എന്ന സന്ദേശത്തില്‍ ലോകമാകെ നടക്കുന്ന രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ഈ രംഗത്ത് മികവുപുലര്‍ത്തുന്ന വ്യക്തികളെയും സംഘടനകളെയും രക്തബാങ്കുകളെയും ആദരിക്കും. യുവജനങ്ങളില്‍ രക്തദാനത്തിന്റെ സന്ദേശമെത്തിക്കുന്നതിനും അതിനായി അവരെ പ്രേരിപ്പിക്കുന്നതിനുമായി കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ക്വിസ്, കലാപരിപാടികള്‍, സെമിനാര്‍, രക്തദാന ക്യാംപ് തുടങ്ങിയവ സംഘടിപ്പിക്കും. 13ന് രാവിലെ 10.30ന് രക്തദാനം, എച്ച്.ഐ.വി എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ക്വിസ് നടക്കും. സര്‍ക്കാര്‍- സ്വകാര്യ കോളജ്, പോളിടെക്നിക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള 18നും 25നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ടുപേരടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് ജൂണ്‍ 11ന് ഉച്ചയ്ക്കു മുന്‍പായി 9496020854 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.എല്‍ സരിത, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫിസര്‍ ഡോ. ജീജ എം.പി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ പ്രസീത, വിവിധ വകുപ്പുദ്യോഗസ്ഥര്‍, കോളജുകളില്‍ നിന്നുള്ള എന്‍.എസ്.എസ്-റെഡ് റിബണ്‍ ക്ലബ് യൂനിറ്റ് പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."