നോമ്പ് നമുക്ക് നല്‍കുന്നത് വലിയ സന്ദേശം
റമദാന്‍ മാസത്തിലെ നോമ്പ് നമുക്ക് നല്‍കുന്നത് വലിയ സന്ദേശമാണ്. ഇല്ലായ്മ അറിയാത്തവര്‍ക്ക് അത് മനസിലാക്കാന്‍ ഈ മാസത്തില്‍ സാധിക്കുന്നു. ഒരു നേരം പോലും ആഹാരം കഴിക്കാന്‍ വകയില്ലാത്തവരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നതിനായി ഭക്ഷണം ഉപേക്ഷിച്ച് നോമ്പെടുക്കുന്നതിനൊപ്പം വിശ്വാസികള്‍ ദാനധര്‍മങ്ങളിലും വ്യാപൃതരാകുന്നു.
ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്നതിലൂടെ സമത്വത്തിന്റെ സന്ദേശവും റമദാന്‍ നല്‍കുന്നുണ്ട്. മുസ്‌ലീങ്ങളായ ധാരളം സുഹൃത്തുക്കള്‍ എനിക്കുണ്ട്.
വളരെ അടുത്ത സുഹൃത്തുക്കളാണ് ഇവരില്‍ പലരും. വളരയധികം പ്രത്യേകതകളുള്ള മാസമാണ് റമദാനെന്ന് ഇവരില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
മറ്റ് ആചാരാനുഷ്ഠാനങ്ങളേക്കാള്‍ മഹത്തരമായതാണ് നോമ്പ്. ഇതിലൂടെ സ്വയം ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അമിത ഭക്ഷണമാണ് പല അസുഖങ്ങള്‍ക്കും കാരണം. ഒരുനേരം ഭക്ഷണം ഒഴിവാക്കിയാല്‍ പല അസുഖങ്ങള്‍ക്കും ശമനമുണ്ടാകുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. എനിക്ക് ഇക്കാര്യത്തില്‍ അനുഭവമുണ്ട്.
ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെ ശുദ്ധികരിക്കാന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെ സാധിക്കും. പലപ്പോഴും അസുഖങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. ഇതുമൂലം മരുന്നുകള്‍ ഉപയോഗിക്കാതെ അസുഖങ്ങള്‍ മാറിയിട്ടുമുണ്ട്. റമദാനിലെ പ്രാര്‍ഥനകളും മറ്റും മനസിനും ശരീരത്തിനും ഒരുപോലെ ഉന്‍മേഷം പകരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."