HOME
DETAILS
MAL
ഹരിത ട്രൈബ്യൂണല്‍ വിധി: ബസ്, ലോറി ഉടമകളുടെ യോഗം നാളെ
backup
June 08 2016 | 04:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായാണ് നാളെ വാഹനഉടമകളുടെ യോഗം. നാളെ ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ജൂണ്‍ 15ന് വാഹനഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
2000 സി.സിക്ക് മുകളിലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സംസ്ഥാത്തെ ആറു കോര്‍പറേഷനുകളില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കണമെന്നുമുള്ള ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ വാഹനഉടമകള്‍ ഈ മാസം 15ന് വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ ഓട്ടോ, ടാക്സി, ബസ്, ലോറി തുടങ്ങിയ മേഖലയിലുള്ളവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."