HOME
DETAILS
MAL
കര്‍ഷകര്‍ക്ക് തലവേദനയായി ആഫ്രിക്കന്‍ ഒച്ച്
backup
June 08 2016 | 05:06 AM
ചേര്‍ത്തല: കഞ്ഞിക്കുഴി ഒന്നാംവാര്‍ഡില്‍ ചിറയ്ക്കല്‍-ചിറപ്പുറം റോഡിന്റെ വടക്കുഭാഗത്ത് ആഫ്രിക്കന്‍ ഒച്ച് പെരുകിയത് നാട്ടുകാര്‍ക്ക് കടുത്ത ക്ലേശം സൃഷ്ടിക്കുന്നു.
ചെടികളുടെ ഇലകള്‍ പൂര്‍ണമായി അതിവേഗം തിന്നുതീര്‍ക്കുന്നതാണ് വിനയാകുന്നത്. തന്മൂലം വാഴകൃഷിയും പച്ചക്കറികൃഷിയും ഉള്‍പ്പെടെ നാശത്തിലാണ്.
കൂടാതെ ഷൈനി തിയേറ്റര്‍-പോളക്കാടന്‍ റോഡിന് വശങ്ങളിലും തോട്ടിലും കക്കൂസ് മലിന്യം തള്ളുന്നതും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാത്രിയിലാണ് ഈ മേഖലയില്‍ മാലിന്യം തള്ളുന്നത്.
പരിസരവാസികള്‍ക്കും വഴിപോക്കര്‍ക്കും കടുത്ത പ്രയാസമാണ് ഉണ്ടാവുന്നത്. ഈ പ്രശ്‌നങ്ങളില്‍നിന്ന് നാടിനെ മോചിപ്പിക്കാന്‍ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മായിത്തറ ഗ്രാമദീപം റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."