ദേശീയപാതയില്‍ പെട്ടിക്കടകള്‍ അടയ്ക്കാന്‍ വനംവകുപ്പ് നോട്ടീസ്; എതിര്‍പ്പുമായി രാഷ്ട്രീയ കക്ഷികള്‍
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പാതയോരത്തെ പെട്ടിക്കടകള്‍ അടയ്ക്കാന്‍ വനംവകുപ്പ് നോട്ടീസ് നല്‍കി. ഈ മാസം 10ന് മുമ്പായി കടകള്‍ പൊളിച്ചുമാറ്റണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കടകള്‍ അടയ്ക്കുന്നതോടെ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാകും. റോഡ് കൈയേറി വ്യാപാരം നടത്തുന്നവരെ ഒഴിവാക്കാന്‍ വനംവകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റുമെന്ന മുന്നറിയിപ്പ് നല്‍കിയുമണ് ഭരണ പ്രതിപക്ഷ രാഷ്ട്രീയ മുന്നണികളിലെ പ്രധനികള്‍ വനംവകുപ്പിനെതിരെ തിരിഞ്ഞിരിക്കുന്നത്.
ചീയപ്പാറ ദുരന്തത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തിയാണ് കടകള്‍ അടപ്പിക്കുന്നതെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.എന്നാല്‍, ഇത് ശരിയല്ലെന്നും മഴ ശക്തമാകുമ്പോള്‍ തങ്ങള്‍ കടകള്‍ അടച്ചിടാറുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. കടകള്‍ അടപ്പിച്ച് പാവപ്പെട്ട കുടുംബങ്ങളെ വഴിയാധാരമാക്കി വന്‍കിട റിസോര്‍ട്ടുകളെയും വ്യവസായസംരംഭകരെയും സഹായിക്കാനുള്ള വനംവകുപ്പ് നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.എം വാളറ ലോക്കല്‍ സെക്രട്ടറി കെ.യു ബിജു ആവശ്യപ്പെട്ടു. വന്യജീവികള്‍ക്ക് ഭീഷണിയാകുംവിധം വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യം വനത്തിലെത്തുന്നതും വനസമ്പത്ത് നശിക്കുന്നതുമാണ് അധികൃത വ്യാപരം തടയുന്നതിന് വനംവകുപ്പിനെ പ്രേരിപ്പിക്കുന്നത്.
വാളറ വനമേഖലയില്‍ അടിഞ്ഞ്കൂടിയ 300 ടണ്‍ മാലിന്യം നിക്കം ചെയ്യണമെന്ന് ഹരിത ട്രൈബ്യുണല്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാലിന്യം തളളുന്നതില്‍ വ്യപാരികളുടെ പങ്കും കണ്ടെത്തിയതോടെയാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."