സി.പി.എം പ്രവര്‍ത്തകരെ വിട്ടയച്ച നടപടി: അപ്പീല്‍ കോടതി ശരിവച്ചു
തൊടുപുഴ: തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് തൊഴിലാളിയെ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാരോപിച്ച് കരിമണ്ണൂര്‍ പൊലിസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സമര്‍പ്പിച്ച അപ്പീല്‍ കോടതി ശരിവച്ചു.
പ്രതികളായ സിപിഎം നെയ്യശേരി ലോക്കല്‍ കമ്മിറ്റിയംഗം കോക്കാട്ടുപറമ്പില്‍ അനീഷ്, സഹോദരന്മാരായ സനീഷ്, രാജേഷ് എന്നിവരെ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിട്ടയച്ചിരുന്നു.
ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ഷാജഹാനാണ് ശരിവച്ചത്. കേസില്‍ ഒന്നാം പ്രതിയായ അനീഷ് ടാപ്പ് ചെയ്തിരുന്ന മുളപ്പുറം വയലായില്‍ സണ്ണിയുടെ റബ്ബര്‍ തോട്ടത്തിലെ കണക്ക് തീര്‍ത്ത് പണം നല്‍കാതെ ടാപ്പിങ് വേറെ ആളെ ഏല്‍പ്പിച്ചതിനെതിരെ അനീഷ് തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. കണക്ക് തീര്‍ത്ത് പണം നല്‍കാമെന്ന് സമ്മതിച്ചെങ്കിലും പണം നല്‍കാതെ മറ്റൊരാളെക്കൊണ്ട് ടാപ്പ് ചെയ്യിക്കുകയായിരുന്നു. ഇത്തരത്തില്‍ റബ്ബര്‍ ടാപ്പ് ചെയ്തിരുന്ന ആളെ അനീഷും മറ്റ് രണ്ട് സഹോദരന്മാരും ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."