HOME
DETAILS

ഖുര്‍ആന്‍ പഠനത്തിന് റമദാന്‍ ഉപയോഗിക്കുക

  
backup
June 08 2016 | 06:06 AM

ramadan-quran-studying

റമദാനും ഖുര്‍ആനും തമ്മില്‍ വിട്ടുപിരിക്കാന്‍ കഴിയാത്ത ബന്ധമാണുള്ളത്. ഖുര്‍ആന്‍ അവതരിച്ച മാസമാണ് എന്നതാണ് റമദാന്‍ വ്രതത്തിന്റെ അടിസ്ഥാന കാരണം തന്നെ. ഖുര്‍ആന്‍ അവതരിച്ചത് റമദാനിലാണെന്നും പ്രസ്തുത മാസത്തിന് സാക്ഷികളായവര്‍ നോമ്പെടുക്കണമെന്നും അല്ലാഹു ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനിലേക്കുള്ള മടക്കത്തിനാണ് നാം മുന്‍ഗണന നല്‍കേണ്ടത്. ഖുര്‍ആന്‍ പാരായണം, പഠനം, ഖുര്‍ആനിന്റെ ആശയങ്ങളിലുള്ള ചിന്ത മുതലായവയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്.
നബി(സ) പറഞ്ഞു:'ഖുര്‍ആനില്‍ ഒരക്ഷരം ഓതിയവന് പത്ത് നന്മയുണ്ട്. നന്മ അതിന്റെ പത്തിരട്ടി ഫലദായകമാണ്. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരം. ലാം ഒരക്ഷരം. മീം മറ്റൊരക്ഷരം'. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠത ഇതില്‍ നിന്നും വ്യക്തമാണ്. അല്ലാഹു പ്രപഞ്ചത്തിന് നല്‍കിയ വെളിച്ചമാണ് ഖുര്‍ആന്‍. അര്‍ഥമറിയാതെ പാരായണം ചെയ്താല്‍ പോലും പുണ്യം ലഭിക്കുന്ന ഗ്രന്ഥമാണത്. അതിലെ ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ട്. അതിനാല്‍ എപ്പോഴും സാധ്യമാകുന്നത്ര ഖുര്‍ആന്‍ ഓതാന്‍ വിശുദ്ധ റമദാനില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ഖുര്‍ആനുമായി ബന്ധപ്പെടാത്ത ഒരു ദിവസവും നമുക്ക് ഉണ്ടാകാന്‍ പാടില്ല. ഖുര്‍ആന്‍ മനഃപാഠമാക്കുന്നത് വലിയ പുണ്യമാണ്. മനഃപാഠം നഷ്ടപ്പെട്ടവര്‍ അത് വീണ്ടും പഠിക്കാനുള്ള അവസരമായി ഈ റമദാന്‍ ഉപയോഗപ്പെടുത്തണം.''ഖുര്‍ആനില്ലാത്ത ഹൃദയം വിളക്കില്ലാത്ത വീട് പോലെ''യാണെന്നാണ് നബി(സ) പഠിപ്പിച്ചത്. ഖുര്‍ആന്‍ മറ്റുള്ളവര്‍ ഓതുന്നതു കേള്‍ക്കലും ഖുര്‍ആനിലേക്ക് നോക്കലും വലിയ പുണ്യമാണ്. പാരായണ മര്യാദകള്‍ പാലിച്ചാണ് ഖുര്‍ആന്‍ ഓതേണ്ടത്.
വിശുദ്ധമായ മാസത്തില്‍ ഖുര്‍ആനിന് അതര്‍ഹിക്കുന്ന പരിഗണന നാം പരിഗണിക്കണം. പഴയകാലത്തിനെക്കാള്‍ നമുക്ക് ഒരുപാട് സൗകര്യം കൂടി. നമ്മുടെ സന്തതസഹചാരിയായി നാം കൊണ്ട് നടക്കുന്ന മൊബൈല്‍ ഫോണില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സൗകര്യം നമുക്കുണ്ട്. നമ്മില്‍ എത്രപേര്‍ അത് ഉപയോഗപ്പെടുത്തുന്നുണ്ട്? മുമ്പത്തേക്കാള്‍ ഇബാദത്തിന് നമുക്ക് സൗകര്യമുണ്ട്. ജീവിത നിലവാരം നമുക്ക് എത്രയോ ഉയര്‍ന്നു. എന്നിട്ടും നമ്മുടെ ആത്മീയനിലവാരം താണുപോകുന്നതിന് എന്തുണ്ട് നമുക്ക് ന്യായം?
ആരാരുമില്ലാത്ത നേരം നാം തനിച്ച് നമ്മുടെ ഖബറില്‍ കിടക്കേണ്ടി വരുന്ന കാലത്ത് നമ്മുടെ കൂട്ടിനുണ്ടാകേണ്ടതാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. പക്ഷെ കാലം മാറുന്നതിനുസരിച്ച് ഭൗതികതയ്ക്ക് കീഴ്‌പ്പെട്ട നമുക്ക് ഖുര്‍ആന്‍ പാരായണവും പഠനവും ഒരിക്കലും സാധ്യമാകാതെ പോകുന്നു. അപകടകരമായ ഇത്തരം സമീപനങ്ങളില്‍ നിന്നും നാം മാറി ഉണര്‍ന്നു ചിന്തിക്കാനുംള്ള അവസരമായി റമദാന്‍ ഉപയോഗപ്പെടുത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago