മഴകനത്തു; വെള്ളത്തിലായി റോഡുകള്‍
കായംകുളം: കാലവര്‍ഷം തുടങ്ങിയതോടെ വെള്ളത്തിലായി റോഡുകള്‍. കഴിഞ്ഞ രണ്ടു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ മിക്ക റോഡുകളും വെള്ളക്കെട്ടിലായി.
മിക്ക സ്ഥലങ്ങളിലും ഓടകളില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പലയിടത്തും അശാസ്ത്രീയമായ നിര്‍മാണവും ഓടകള്‍ അടഞ്ഞു കിടക്കുന്നതും മൂലമാണ് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത.്
തകര്‍ന്ന റോഡുകളിലെ കുഴികളില്‍ ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നുണ്ട്. കൂടാതെ തണ്ണീര്‍തടങ്ങള്‍ ധാരാളം ഉണ്ടായിരുന്നയിടങ്ങളില്‍ അനധികൃതമായി നികത്തിയതു മൂലം വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാത്തതും വെള്ളക്കെട്ടിന് കാരണമായിരിക്കുകയാണ്.
ഒരു വര്‍ഷം മുന്‍പ് നിര്‍മിച്ച പുല്ലുകുളങ്ങര-കൊച്ചിയുടെ ജെട്ടി റോഡിന്റെ പല ഭാഗങ്ങളും , ഐക്യ ജംഗ്ഷന്‍ കീരിക്കാട് മസ്ജീദ് റോഡിന്റെയും, കൊപ്രാപ്പുര മുണ്ടകത്തില്‍ റോഡ്, ചേലിക്കുളങ്ങര കൊറ്റുകുളങ്ങര, പുത്തന്‍ റോഡ് പേരാത്തുമുക്ക് എന്നീ റോഡുകള്‍ തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. കാലവര്‍ഷം സജീവമാകുന്നതോടെ സ്ഥിതി മോശമാകുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്.
കൂടാതെ വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ കടല്‍ ക്ഷോഭം രൂക്ഷമായി അനുഭവപ്പെട്ടത് തീരദേശവാസികളേയും ആശങ്കയിലാക്കുന്നു. കാലവര്‍ഷം ആരംഭിക്കുതിനു മുന്‍പ് തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി നടത്തുകയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കണമെന്നുമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."