ദേശീയപാതയിലേക്ക് മരങ്ങള്‍ കടപുഴകി വീഴുന്നത് അപകടം സൃഷ്ടിക്കുന്നു
മണ്ണഞ്ചേരി :കാലവര്‍ഷത്തിന്റെ ആരംഭംമുതല്‍ കലവൂരില്‍ ദേശീയപാതയിലേക്ക് മരങ്ങള്‍ കടപുഴകിവീഴുന്നത് പതിവാകുന്നു.
ഇന്നലത്തെ ശക്തമായ മഴയത്തും ദേശീയപാതയില്‍ കയര്‍ബോര്‍ഡിന്റെ മുന്നിലുള്ള മരം റോഡിനുകുറുകേ പതിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.വാഹനങ്ങളുടെ മുന്നിലേക്കാണ് മരം പതിച്ചതെങ്കിലും തലനാരിഴക്ക് അപകടം ഒഴിവായി .
കഴിഞ്ഞ മൂന്നാഴ്ചക്കുളളില്‍ ഇത് നാലാംതവണയാണ് ഇത്തരത്തില്‍ മരങ്ങള്‍ കടപുഴകിവീഴുന്നത്. കഴിഞ്ഞ പ്രാവശ്യവും ഈ സ്ഥലത്തുതന്നെ അക്കേഷ്യാമരം വീണ്്് ബൈക്കുയാത്രികന്്് പരിക്കേറ്റിരുന്നു. മരങ്ങള്‍ നിലംപതിക്കുമ്പോള്‍ സമീപത്തെ വൈദ്യുതികമ്പികള്‍ക്ക്്് മീതെയാണ് വീഴുന്നത്്.
ഇതുമൂലം വൈദ്യുതി കമ്പികള്‍ പൊട്ടുകയും സംഭവസ്ഥലത്ത്് അപകടഭീഷണി നിലനില്‍ക്കുകയും ചെയ്യും.ഇവയുടെ തകരാര്‍ പരിഹരിക്കാനായി മണിക്കുറുകളോളം വൈദ്യുതബന്ധം വിച്ഛേദിക്കേണ്ടിയും വരുന്നുണ്ട്്്. റോഡിനുകുറുകേയായി പതിച്ച വന്‍മരം അഗ്നിശമനസേനയെത്തി മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മുന്‍പും ഇത്തരത്തില്‍ വീണ മരങ്ങള്‍ തടസം നീക്കുന്നതിനായി മുറിച്ച് ദേശീയപാതയോട് ചേര്‍ത്തുതന്നെ ഇട്ടിരിക്കുകയാണ്. ഇതുമൂലം മറ്റുതരത്തിലുള്ള അപകടങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."