കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു; അപകടം ഒഴിവായി
ആലപ്പുഴ: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണത് പരിഭ്രാന്തി പരത്തിയെങ്കിലും അത്ഭുതകരമായി അപകടം ഒഴിവായി. നഗരത്തിലെ വട്ടപ്പള്ളി, കലക്ട്രേറ്റ് തുടങ്ങിയ പ്രദേശങ്ങളിലാണ് വൈകിട്ട് അഞ്ച് മണിയോടെ വന്‍ ശബ്ദത്തോടെ മരങ്ങള്‍ വീണത്.
ഏറെ തിരക്കുകളുള്ള വട്ടപ്പളളി ഭാഗത്ത് പതിവിന് വിപരീതമായി അപകടസമയത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാലും വൈദ്യുതി ലൈനുകള്‍ എതിര്‍വശത്തായിരുന്നതും അപകടം ഒഴിവായി. ചുവടുകള്‍ ദ്രവിച്ച് നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യണമെന്ന് നേരത്തേ മുതല്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേ അവസ്ഥയില്‍ മറ്റൊരു മരം കൂടി സമീപത്ത് നില്‍ക്കുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.
ഫയര്‍ഫോഴ്‌സെത്തി മരം നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. കലക്ട്രേറ്റ് ജംങ്ഷന് സമീപം സ്വകര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന വൃക്ഷത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണെങ്കിലും അപകടത്തില്‍നിന്ന് രക്ഷപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."