മാവിലാക്കടപ്പുറത്ത് മണലൂറ്റുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
തൃക്കരിപ്പൂര്‍: വലിയപറമ്പ മാവിലാക്കടപ്പുറത്ത് മണല്‍ മാഫിയയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. കായലും കടലും കൈകോര്‍ക്കുന്ന മാവിലാക്കടപ്പുറം പുളിമുട്ടില്‍നിന്ന് അനധികൃതമായി മണലൂറ്റല്‍നടത്തുന്നത് നേരത്തെ നാട്ടുകാര്‍ വിലക്കിയിരുന്നെങ്കിലും ഇവര്‍ ചെവികൊണ്ടില്ല. ഇന്നലെ പുലര്‍ച്ചെ മണലൂറ്റല്‍ ലോബിയെ തടയുന്നതിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ഒരുമിച്ചെത്തി പുളിമുട്ടില്‍നിന്നും മണല്‍വാരുന്ന തോണി പിടികൂടിയതോടെ മണല്‍ വാരുന്നവര്‍ സംഘടിച്ചെത്തിയ നാട്ടുകാരോട് തട്ടിക്കയറുകയായിരുന്നു. സംഭവമറിഞ്ഞ് ചന്തേരപൊലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
കായലിലും കടലിലും അനധിത മണലൂറ്റല്‍ നടക്കുന്നതിനെതിരേ നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും മറിച്ചൊന്നും ഉണ്ടായിട്ടില്ല.
ഓരിക്കടവ് പാലത്തിന് സമീപത്തുനിന്ന് മണല്‍ എടുക്കുന്നത് പാലത്തിനുതന്നെ ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."