HOME
DETAILS

കണക്കന്‍ തുരുത്തിയില്‍ പുലിയിറങ്ങി

  
backup
June 08 2016 | 07:06 AM

%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

വടക്കഞ്ചേരി: ജനവാസകേന്ദ്രമായ കണക്കന്‍തുരുത്തിയില്‍ പുലിയിറങ്ങി. പുലിയെ മുഖാമുഖംകണ്ട യുവാവ് പേടിച്ചു ഓടുന്നതിനിടെ നിലത്തുവീണെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. കണക്കന്‍തുരുത്തി പെരുമ്പാട്ട് ജോര്‍ജിന്റെ തോട്ടത്തിലാണ് ഇന്നലെ രാവിലെ പത്തോടെ പുലിയെ കണ്ടത്. ഇവിടെ അടുത്ത് പണിക്കുപോയിരുന്ന പല്ലാറോഡ് ജോയിയാണ് പുലിയെ കണ്ടു പേടിച്ചത്. വഴിക്കു കുറുകേ പെട്ടെന്നു പുലി പാഞ്ഞുപോകുകയായിരുന്നുവെന്ന് ജോയി പറഞ്ഞു. നിലത്തുവീണു കിടന്നിരുന്ന മാമ്പഴം എടുക്കുന്നതിനിടെയാണ് സംഭവം. പുലിയ കണ്ടു പേടിച്ച ഓടുന്നതിനിടെ ജോയ് വീണു. പിന്നേയും ഓടി പണി നടന്നിരുന്ന ജോര്‍ജിന്റെ വീട്ടില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. ശബ്മുണ്ടാക്കാന്‍ കഴിയാതെ പിന്നീട് കുറച്ചുസമയം കഴിഞ്ഞാണ് ശബ്ദമുണ്ടാക്കി ആളുകളെ കൂട്ടിയത്. ഇവിടെ വീടുപണിക്കായി കൂട്ടിയിട്ടിരുന്ന പാറമണലില്‍ പുലിയുടെ കാല്‍പാട് പതിഞ്ഞിട്ടുണ്ട്. പെരുമ്പാട്ട് സെബാസ്റ്റ്യന്റെ തോട്ടത്തിലൂടെയാണ് പുലി ഓടിവന്നതെന്നു പറയുന്നു. ജനവാസകേന്ദ്രമായ ഇവിടെ പുലിയിറങ്ങുന്നതും ആദ്യമാണ്. പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രവുമായി അടുത്തുകിടക്കുന്ന പ്രദേശമാണിത്. എങ്കിലും അഞ്ചുകിലോമീറ്റര്‍ ദൂരെയാണ് സംരക്ഷണകേന്ദ്രത്തില്‍പെടുന്ന താമരപ്പിള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുള്ളത്. പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തുകാര്‍ ഏറെ ഭീതിയിലാണ്. വിവരമറിഞ്ഞ് സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം ശശികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ബി സുബ്രഹ്്മണ്യന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മഴയെ തുടര്‍ന്ന് കാല്‍പ്പാടുകള്‍ അവ്യക്തമായതിനാല്‍ നാട്ടിലെത്തിയത് പുലി തന്നെയാണോയെന്ന് പറയാനാകില്ലെന്നു വനപാലകര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago