HOME
DETAILS

ചാലക്കുടിയില്‍ കപ്പേളകള്‍ക്ക് നേരേ ആക്രമണം

  
backup
June 08 2016 | 07:06 AM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%b3%e0%b4%95%e0%b4%b3

ചാലക്കുടി: ചാലക്കുടിയില്‍ കപ്പേളകള്‍ക്ക് നേരെ ആക്രമണം. കോട്ടാറ്റ് സെന്റ് ആന്റണീസ് പളളിയുടെ തോട്ട വീഥിയിലുള്ള യൂദാതദേവൂസിന്റെ കപ്പേളയുടെ ചില്ല് തകര്‍ക്കുകയും മുന്‍വശത്തുള്ള നേര്‍ച്ചപ്പെട്ടിയോട് ചേര്‍ന്നുള്ള ക്രിസ്തുവിന്റെ രൂപ കൂടും, രൂപവും തകര്‍ത്തിട്ടുണ്ട്. ചില്ലുകളും മറ്റും എറിഞ്ഞ് തകര്‍ത്തുവെന്ന് കരുതുന്ന ഇഷ്ടികയും കപ്പേളക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
രാവിലെ പുലര്‍ച്ചെ അഞ്ച് മണിയോടെ സാബു എന്ന ഒരു വിശ്വാസി ജോലിക്ക് പോകുന്ന വഴിയില്‍ കപ്പേളയില്‍ പ്രാര്‍ഥിക്കുവാന്‍ കയറിയപ്പോള്‍ കപ്പേള തകര്‍ത്തിരിക്കുന്നത് കാണപ്പെട്ടത്. ഉടനെ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എസ്.പി കെ.കാര്‍ത്തിക്, ചാലക്കുടി ഡി.വൈ.എസ്.പി എസ്.സാജു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. എം.എല്‍.എ ബി.ഡി ദേവസി, സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍,നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കാടുകുറ്റി പഞ്ചായത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ സാമ്പാളൂര്‍ പള്ളിയോട് ചേര്‍ന്നുള്ള റോഡരികിലുള്ള കപ്പേളക്ക് നേരേയും ആക്രമണം നടന്നു. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്തു. രൂപത്തിന്റെ കൈപ്പത്തി എറിഞ്ഞ് ഒടിച്ച നിലയിലാണ്.
സംഭവ സ്ഥലവും പൊലിസ് അധികാരികളും മറ്റു ബന്ധപ്പെട്ടവരും സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഗുരുതി പാലയിലുള്ള സി.ഐ.ടി.യുവിന്റെ ഓഫിസും തല്ലിതകര്‍ത്ത നിലയില്‍ കാണപ്പെട്ടു. അവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ച നിലയിലാണ്. സംഭവങ്ങള്‍ എല്ലാം ഒരേ വ്യക്തികള്‍ ചെയ്തതാണെന്ന് വരുതി തീര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സി.ഐ.ടി.യു ഓഫിസും തകര്‍ത്തിരിക്കുന്നത്. സ്ഥല പരിചയമുള്ള വ്യക്തികള്‍ക്ക് ഇവിടങ്ങളില്‍ പെട്ടെന്ന് എത്തി ചേരാവുന്ന സ്ഥലങ്ങളാണിതെല്ലാം. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ്. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുവാനായി സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഗൗരവത്തോടെ കണ്ട് യഥാര്‍ഥ പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാമ്പാളൂര്‍ പള്ളിയിലെ കപ്പേള തകര്‍ത്ത സംഭവത്തില്‍ ഇടവക യോഗം പ്രതിഷേധിച്ചു.
അടിയന്തിര യോഗത്തില്‍ ഇടവക വികാരി ഫാദര്‍ ജോസഫ് മാളിയേക്കല്‍ അധ്യഷനായി. സഹവികാരി ഫാദര്‍ ടോണി കൈതത്തറ, കേന്ദ്ര സമിതി പ്രസിഡന്റ് ജോസഫ് ഡിക്കൂഞ്ഞ, ഡേവീസ് വടക്കുംമ്പാടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ഫ്രാന്‍സീസ്, പഞ്ചായത്തംഗം ടെഡി സിമേതി തുടങ്ങിയവര്‍ സംസാരിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago