സ്കൂളുകള്‍ നിര്‍ബന്ധമായും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം: കലക്ടര്‍
കൊല്ലം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്വകാര്യ സ്കൂളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലാത്ത സ്കൂളുകള്‍ അതു ലഭ്യമാകുന്നതുവരെ സ്കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടതാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.
സര്‍ട്ടിഫിക്കറ്റിന്റെ കാലയളവില്‍ സ്കൂള്‍ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമാണോയെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ കൂടി ഉത്തരവാദികളായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."