തലസ്ഥാനത്തെ മാലിന്യപ്രശ്‌നം അടിയന്തരമായി പരിഹരിക്കണം: വി.എസ്. ശിവകുമാര്‍
തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യപ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍(കെ.എസ്.എസ്.പി.എ) ജഗതി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നം ജില്ലയുടെ കൂടി ചുമതലയുള്ള മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഇതിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ എം.എല്‍.എയെന്ന നിലയില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ജില്ലക്ക് നല്‍കിയ പദ്ധതികള്‍ സംരക്ഷിക്കാന്‍ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി നിലകൊള്ളും. ജില്ലയിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജായ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ എന്തുവിലകൊടുത്തും തടയും.
തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ അവയൊക്കെ തള്ളിക്കളഞ്ഞ് എല്ലാ വിഭാഗം ജനങ്ങളും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. കെ.എസ്.എസ്.പി.എ ട്രഷറര്‍ ബി.സി ഉണ്ണിത്താന്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം ജയചന്ദ്രന്‍, സംഘടനാ നേതാക്കളായ അരവിന്ദാക്ഷന്‍, മദുസൂദനന്‍, ബാലകൃഷ്ണന്‍,
രാജന്‍ കുരുക്കള്‍, പരമേശ്വരന്‍ നായര്‍, ഗോപകുമാര്‍, എസ് വര്‍ഗീസ്, ക്യാപ്റ്റന്‍ വി.കെ നായര്‍, പി വിത്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."