ഗുജറാത്തില്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ആര്.എസ്.എസ് യൂനിഫോം ധരിപ്പിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തിലെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ആര്.എസ്.എസ് യൂനിഫോം ധരിപ്പിച്ചു. സൂറത്തിലെ ലസ്കാനയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലാണ് സംഭവം. കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും കൈയില്‍ ദേശീയ പതാകയുമേന്തിയ രൂപത്തിലാണ് വിഗ്രഹമുള്ളത്. ആര്.എസ്.എസ് നടപടിക്കെതിരെ ഗുജറാത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.
വിഗ്രഹത്തിന്റെ ചിത്രം നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഗ്രഹങ്ങളെ വേഷം ധരിപ്പിക്കുന്ന പതിവ് ഈ ക്ഷേത്രത്തില്‍ ഉണ്ടെന്നാണറിയുന്നത്. ഒരു ഭക്തനാണ് വിഗ്രഹത്തെ ഈ വേഷം ധരിപ്പിച്ചതെന്നും ഇതിന് പിന്നില്‍ മറ്റു ഉദ്യേശ ലക്ഷ്യങ്ങളില്ലെന്നും ക്ഷേത്ര പൂജാരി പറഞ്ഞു. ക്ഷേത്ര അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ അജണ്ടയാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിന്‍ഹ് വഗേല പറഞ്ഞു. അതേ സമയം ബി.ജെ.പി നേതൃത്വവും സംഭവത്തെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റ് വിജയ് റൂപാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."