മലാപ്പറമ്പ് സ്കൂള്‍ പൂട്ടി
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ എ.ഇ.ഒ അടച്ചു പൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ അടച്ചുപൂട്ടിയത്. സിറ്റി ഉപജില്ലാ എ.ഇ.ഒ ആണ് സ്കൂള്‍ പൂട്ടിയത്.
സ്കൂള്‍ താത്കാലികമായി കലക്റ്ററേറ്റിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് ജില്ലാ കലക്റ്റര്‍ എന്‍. പ്രശാന്ത് കുട്ടികളെ കലക്റ്ററേറ്റിലേക്ക് കൊണ്ടുപോയി. നാളെ മുതല്‍ ക്ലാസുകള്‍ കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും. ഉത്തരവ് നടപ്പാക്കാന്‍ വന്ന ഉദ്യോഗസ്ഥരെ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞില്ല.
പൂട്ടിയ നടപടി ഹൈക്കോടതിയെ അറിയിച്ച ശേഷം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ക്ലാസുകള്‍ സ്കൂളിലേക്ക് തന്നെ മാറ്റാനാണ് തീരുമാനം. മലാപറമ്പ് സ്കൂള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടല്‍ നേരിടുന്ന നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മലാപറമ്പ്, മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എന്നീ സ്കൂളുകള്‍ ഏറ്റെടുക്കാനാണ് ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായത്. എന്നാല്‍ ആദ്യം കോടതി വിധി നടപ്പാക്കട്ടെ എന്നും അതിന് ശേഷം സര്‍ക്കാറിന് നടപടികളുമായി മുന്നോട്ടുപോകാമെന്നുമാണ് രാവിലെ ഹൈക്കോടതി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.ഇ.ഒ സ്കൂള്‍ പൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."