യമനില്‍ ഹൂത്തി മലീഷികളോടൊത്ത് യുദ്ധത്തിലേര്‍പ്പെട്ട 52 കുട്ടികളെ അറബ് സഖ്യസേന പിടികൂടി
ദമ്മാം: യമനിലെ ഹൂത്തി മലീഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച 52 കുട്ടികളെ സഊദിയുടെ നേതൃത്വത്തിലുള്ള പിടികൂടിയതായി സഖ്യസേന വ്യക്തമാക്കി. ഇവരെ യമനിലെ ഔദ്യോഗിക സര്‍ക്കാറിനു കൈമാറുകയും ചെയ്തിട്ടുണ്ട്.
യമനിലെ വിഘടിത വിഭാഗക്കാരായ ഹുത്തി മലീഷികളുമായി ചേര്‍ന്ന് ഇവര്‍ യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സഖ്യസേനയുടെ പിടിയിലായത്. സഊദി യമന്‍ അതിര്‍ത്തി മേഖലയില്‍ കുഴിബോംബുകള്‍ വിതറുന്നതിനിടയിലാണ് ഇവരെ പിടികൂടിയതെന്ന് സഖ്യസേനയെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ഏജന്‍സികളായ റെഡ് ക്രോസ്, യൂനിസെഫ് എന്നിവയുടെ മേല്‍നോട്ടത്തിലാണ് കുട്ടികളെ കൈമാറിയത്.
കുട്ടികളുടെ വയസ്, ഭാവി എന്നിവ പരിഗണിച്ചാണ് യുദ്ധത്തിലേര്‍പ്പെട്ട കുട്ടികളെ നിയമപരമായി പ്രത്യേക നിബന്ധനയോടെ കൈമാറിയതെന് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു. കൈമാറിയ കുട്ടികള്‍ 8 മുതല്‍ 17 വയസുള്ളവരായിരുന്നെന്ന് യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മലിക് അല്‍ മിക് ലഫി വ്യക്തമാക്കി. ഹൂത്തി മലീഷികള്‍ കുട്ടികളെ ദുരുപയോഗപ്പെടുത്തി യുദ്ധ മേഖലയിലെ പരിപൂര്‍ണലംഘനമാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു .
സഊദിയടക്കമുള്ള അറബ് സഖ്യസേനയെ യുദ്ധകുറ്റവാളികളായി ചിത്രീകരിച്ച് നേരത്തെ യുഎന്‍ തയാറാക്കിയ റിപ്പോര്‍ട് പിന്നീട് തിരുത്തിയ നടപടിയെ ജിസിസി സ്വാഗതം ചെയ്തു. വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ട് തയാറാക്കി പിന്നീട് തിരുത്തിയ യുഎന്‍ നടപടി അന്താരാഷ്ട്ര തലത്തില്‍ സമാധാനത്തിന് യുഎന്‍ ശ്രമിക്കുന്നുണ്ടെന്നതിനു തെളിവാണെന്ന് ജിസിസി സിക്രട്ടറി ജനറല്‍ ഡോ: അബ്ദുല്‍ ലതീഫ് അല്‍ സയാനി വ്യക്തമാക്കി. സഊദിയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് യുഎന്‍ റിപ്പോര്‍ട്ട് തിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."