പാകിസ്താനെതിരേ മോദി; 'ഭീകരതയുടെ തുടക്കം ഇന്ത്യയുടെ അയല്‍പക്കത്ത് '
വാഷിങ്ടണ്‍: ഇന്ത്യ ഒറ്റക്കെട്ടായാണ് ജീവിക്കുന്നതെന്നും വളരുന്നതെന്നും ആഘോഷിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് സെനറ്റിനെയും കോണ്‍ഗ്രസിനെയും സംയുക്തമായി അഭിസംബോധന ചെയ്യവെയാണ് അസഹിഷ്ണുത വളരുന്ന രാജ്യമെന്ന യു.എസ് നിലപാടിനെ പ്രധാനമന്ത്രി പ്രതിരോധിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ 125 കോടി ജനങ്ങളോടുള്ള ആദരവാണ് യു.എസ് തനിക്ക് ഇവിടെ സംസാരിക്കാന്‍ അവസരം നല്‍കിയതിലൂടെ കാണിച്ചതെന്ന് മോദി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാന്‍ ഭീകരവാദത്തെ ഉപയോഗിക്കുകയാണെന്നും മോദി ആരോപിച്ചു.
ഭീകരതയുടെ തുടക്കം ഇന്ത്യയുടെ അയല്‍പക്കത്താണെന്ന് മോദി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പാകിസ്താന്‍ ഭീകരവാദത്തെ ഉപയോഗിക്കുകയാണ്. ഭീകരവാദത്തിനു മതമില്ല. നല്ലതോ ചീത്തതോ എന്ന വ്യത്യാസവും ഇല്ല. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഏഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്നും മോദി പറഞ്ഞു.
പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ഇന്ത്യയെന്നും ജനാധിപത്യത്തെ ചിലര്‍ സംശയത്തോടെ നോക്കിക്കാണുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടന സുശക്തമാണ്. യു.എസ് സെനറ്റിലെ പോലെതന്നെയാണ് ഇന്ത്യന്‍ പാര്‍ലമെന്റും. 2008 ല്‍ മുംബൈ ആക്രമണമുണ്ടായപ്പോള്‍ യു.എസ് കോണ്‍ഗ്രസ് തങ്ങള്‍ക്ക് നല്‍കിയ ഐക്യദാര്‍ഢ്യം മറക്കുന്നില്ലെന്നും മോദി പറഞ്ഞു. മാനവികയില്‍ വിശ്വസിക്കുന്നവര്‍ തീവ്രവാദത്തിനെതിരേ പോരാടണം.
യു.എസ് സെനറ്റിനെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. സ്വിറ്റ്‌സര്‍ലന്റ് പര്യടനത്തിനുശേഷം തിങ്കളാഴ്ചയാണ് മോദി യു.എസിലെത്തിയത്.
ആണവ സപ്ലൈ ഗ്രൂപ്പ് (എന്‍.എസ്.ജി)യില്‍ ചേരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് കഴിഞ്ഞ ദിവസം ഒബാമ പിന്തുണ നല്‍കിയിരുന്നു. മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിം (എം.ടി.സി.ജി)യിലും ഇന്ത്യക്ക് ഒബാമ പിന്തുണ നല്‍കിയത് മോദിയുടെ യു.എസ് സന്ദര്‍ശനത്തിന്റെ നേട്ടമായി വിലയിരുത്തുന്നു. ഇന്ത്യക്ക് എം.ടി.സി.ജിയില്‍ അംഗത്വം ലഭിക്കുന്നതോടെ സാങ്കേതിക ഗവേഷണ മേഖലകളില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."