സ്ത്രീധന തര്‍ക്കം
- സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് യുവതികള്‍
- ഭര്‍തൃപീഡനക്കേസുകള്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍
കൊണ്ടേണ്ടാട്ടി: കേരളത്തില്‍ മൂന്നുമാസത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് അഞ്ച് യുവതികള്‍. പാലക്കാട് രണ്ടും മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ഓരോ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഏഴ് സ്ത്രീകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടിരുന്നത്. മൂന്നു മാസത്തിനിടെയുണ്ടായ ഈ അഞ്ചുമരണങ്ങള്‍ പരിഷ്കൃതരെന്നു വിളിയ്ക്കുന്ന കേരള സമൂഹത്തിനുതന്നെ നാണക്കേടുണ്ടാക്കുന്നതാണ്.
മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് എട്ടു കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. 219 ബലാത്സംഗ കേസുകളുമുണ്ടണ്ടായി. കഴിഞ്ഞവര്‍ഷത്തില്‍ 36 കേസുകളാണുണ്ടണ്ടായത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള കേസുകള്‍ വര്‍ധിക്കുന്ന സംസ്ഥാനത്ത് ഭര്തൃപീഡനക്കേസുകളും കൂടിയിട്ടുണ്ടണ്ട്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാത്രം സംസ്ഥാനത്ത് സ്ത്രീകള്ക്കതിരേ 3,219 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇവയില്‍ 824 എണ്ണവും ഭര്തൃപീഡനക്കേസുകളാണ്. 375 ബലാത്സംഗ കേസുകളുമുണ്ടണ്ടായി.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭര്‍തൃപീഡനക്കേസ്. 118 കേസുകളാണ് ജില്ലയില്‍ മൂന്നുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 43 ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രണ്ടണ്ടാംസ്ഥാനത്തുള്ള തൃശൂരില്‍ 114 കേസും കോഴിക്കോട് ജില്ലയില്‍ 106 ഭര്തൃപീഡനക്കേസുകളും, 29 ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകള്‍ക്കെതിരേ കേസുകള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി മാത്രം 416 കേസുകളുണ്ടണ്ടായി. 52 ബലാത്സംഗ കേസുകളും 80 ഭര്‍തൃപീഡന കേസുകളും ഒരു സ്ത്രീധന മരണവും റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ 125 കേസില്‍ 20 ബലാത്സംഗ കേസും 14 ഭര്‍തൃപീഡന കേസുമാണ്. കൊല്ലത്ത് 327 കേസില്‍ 37 ബലാത്സംഗ കേസും 98 ഭര്‍തൃപീഡന കേസും റിപോര്‍ട്ട് ചെയ്തു.
രണ്ടണ്ടു സ്ത്രീധനമരണമുണ്ടണ്ടായ പാലക്കാട് ജില്ലയില്‍ 65 ഭര്തൃപീഡനക്കേസും 22 ബലാത്സംഗ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരില്‍ 74, കാസര്‍കോട് 38, വയനാട് 23, എറണാകുളം 60, കോട്ടയം 27, ഇടുക്കി 29, ആലപ്പുഴ 29 ഭര്തൃപീഡനക്കേസുകളും റിപോര്‍ട്ട് ചെയ്തു.
ഭര്‍ത്താവിനാലോ കുടുംബങ്ങളാലോ ഉണ്ടണ്ടാകുന്ന കേസുകളാണ് ഭര്‍തൃപീഡനക്കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."