അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഒരുവിധത്തിലുള്ള സംരക്ഷണവും സര്‍ക്കാരില്‍ നിന്നു ലഭിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേറ്റ് സിവില്‍ സര്‍വീസ് കേന്ദ്ര ഡയറക്ടറേറ്റ് രീതിയിലേക്കു മാറ്റുന്ന കാര്യം സര്‍വീസ് സംഘടനകളുമായി ആലോചിച്ചു പരിശോധിക്കുമെന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
സിവില്‍ സര്‍വീസിലെ അഴിമതി ഒരു വിധത്തിലും വച്ചുപൊറുപ്പിക്കില്ല. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കാലതാമസം വരുത്തുന്നവര്‍ അതിനു മറുപടി നല്‍കേണ്ടണ്ടിവരും. അണ്ടണ്ടര്‍ സെക്രട്ടറിതലത്തില്‍ തീര്‍പ്പാക്കേണ്ടണ്ട വിഷയം ആ തലത്തില്‍ തന്നെ തീരുമാനമാകേണ്ടണ്ടതാണ്. മുകളിലേക്കു ഫയല്‍ തട്ടിവിടുന്ന രീതി ശരിയല്ല. ഈ കുഴപ്പങ്ങളുടെയെല്ലാം ഉത്തരവാദിത്വം ജീവനക്കാര്‍ക്കാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. നമ്മുടെ സംവിധാനത്തെ ആകെ ബാധിച്ചിട്ടുള്ള അലസതയും ദുര്‍മേദസും ഒരു പരിധിവരെ ഇതിനെല്ലാം കാരണമാകുന്നുണ്ടണ്ട്.
ഉദ്യോഗസ്ഥരായി നീണ്ടണ്ടകാലം കഴിയുന്നവര്‍ക്കു ജനങ്ങളുടെ പ്രശ്‌നങ്ങളുടെ തീവ്രത പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. അത് അവരുടെ കുറ്റമല്ല. എന്നാല്‍ മുന്നില്‍വരുന്ന പല ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത് എന്നത് ഓര്‍മിക്കണം. കഴിയുന്നത്ര കരുതലോടെ അതു കൈകാര്യം ചെയ്യേണ്ടണ്ടതുണ്ടെന്ന ബോധമുണ്ടാകണം. ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍നോട്ട രീതിയാണ് ഇന്നും നിലനില്‍ക്കുന്നത്. ജനങ്ങളുടെ അവശ്യത്തെ എങ്ങനെയൊക്കെ തടയാം, അവരുടെ അവകാശത്തെ എങ്ങനെയൊക്കെ നിയന്ത്രിക്കാം എന്ന മട്ടിലുള്ള ഒരു നെഗറ്റീവ് ഫയല്‍നോട്ട സമ്പ്രദായമാണ് അന്നുണ്ടായിരുന്നത്. അതിന്നും തുടരുന്നു. എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്ന മട്ടിലുള്ള പൊസിറ്റീവ് ഫയല്‍നോട്ട സമ്പ്രദായമാണ് ഇനി വേണ്ടത്. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടണ്ടി എന്നുള്ളതല്ല, ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിനുവേണ്ടണ്ടി എന്നതാണു ശരി. ഖജനാവിലേക്കുള്ള വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളം, പെന്‍ഷന്‍ കാര്യങ്ങള്‍ക്കായി ചെലവിടുന്നതുകൊണ്ടണ്ടാവണം, ജീവനക്കാര്‍ക്കുവേണ്ടണ്ടിയുള്ള സംവിധാനമാണു സര്‍ക്കാര്‍ എന്ന ഒരു മനോഭാവം ബലപ്പെട്ടിട്ടുണ്ടണ്ട്. അതു മാറണം. സേവനം പ്രതീക്ഷിച്ചുവരുന്ന സാധാരണക്കാരെ ആദരിക്കുന്ന മനോഭാവം വരണം.
ഉന്നതോദ്യോഗസ്ഥതലത്തില്‍ ഉണ്ടണ്ടാകുന്ന ഉത്തരവാദിത്വരാഹിത്യവും മേല്‍നോട്ടമില്ലായ്മയും സര്‍ക്കാര്‍ ചെറുതായി കാണുന്നില്ല. സെക്രട്ടറിമാര്‍ ഓഫിസില്‍ ഉണ്ടെണ്ടങ്കില്‍ ജീവനക്കാരും ഓഫിസിലുണ്ടണ്ടാവണം. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടമുണ്ടണ്ടാകും. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സിവില്‍ സര്‍വീസ് നവീകരിക്കുന്നതിനു ഗവണ്‍മെന്റ് പ്രാധാന്യം നല്‍കും. ഇ- ഗവേണന്‍സ്, ഇ-ഫയലിങ് മുതലായവയുടെ പോരായ്മകള്‍ പരിഹരിച്ചു കുറ്റമറ്റതാക്കാന്‍ ശ്രമിക്കും. കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഒഴിവാക്കാനും കാലോചിതമായി പരിഷ്‌ക്കരിക്കാനും ശ്രമമുണ്ടണ്ടാകും.
ജീവനക്കാരോട് യാതൊരു പ്രതികാര നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. എന്നാല്‍ ഫയല്‍ താമസിപ്പിക്കുന്നവരെയും അകാരണമായ കാലതാമസത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നവരെയും സഹായിക്കില്ല.
സെക്രട്ടേറിയറ്റില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത് മൂന്നു മണിക്കു ശേഷമാണ്. വടക്കന്‍ ജില്ലകളില്‍ നിന്ന് വരുന്ന നിരവധിപേര്‍ക്ക് ഇതുമൂലം പ്രയാസങ്ങളുണ്ടണ്ടാകുന്നുണ്ടണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍ പരിശോധിച്ചതിനു ശേഷം സന്ദര്‍ശനസമയം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."