തുര്‍ക്കിയില്‍ പൊലിസ് സ്റ്റേഷനില്‍ കാര്‍ബോംബ് സ്‌ഫോടനം; മൂന്ന് മരണം
അങ്കാറ: തുര്‍ക്കിയില്‍ പൊലിസ് സ്റ്റേഷനിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒരു പൊലിസ് ഓഫിസറും മറ്റു രണ്ടു പേരുമാണ് മരിച്ചത്. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ മാര്‍ഡിനിലെ മിദ്‌യാത്ത് നഗരത്തിലാണ് സംഭവം. പൊലിസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ ഇരുപതിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ സേനയും കുര്‍ദുകളും തമ്മില്‍ പോരാട്ടത്തിലാണ്.
സര്‍ക്കാറുമായുള്ള സമാധാന ശ്രമങ്ങള്‍ തകര്‍ന്നതോടെ കഴിഞ്ഞ ജൂലൈ മുതല്‍ ഇവിടെ കുര്‍ദുകള്‍ പൊലിസിനും സൈന്യത്തിനുംനേരേ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. അതേസമയം, സൈന്യവും ഈ മേഖലയില്‍ നടപടി ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്താംബൂളില്‍ പൊലിസ് വാഹനത്തില്‍ കാര്‍ ബോംബ് ഇടിച്ച് 11 പേര്‍ മരിച്ച സംഭവത്തിനു തൊട്ടുപിന്നാലെയാണ് പൊലിസ് സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."