സിംഗപ്പൂരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്റര്‍നെറ്റ് നിരോധനം
സിംഗപ്പൂര്‍: അടുത്ത വര്‍ഷം മെയ് മുതല്‍ സിംഗപ്പൂരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കില്ല. പുതിയ അറിയിപ്പ് സിംഗപ്പൂരുകാരില്‍ അതിശയോക്തിക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റുചിലരുടെ അഭിപ്രായം ഇന്റര്‍നെറ്റ് നിരോധനം അധ്യാപകര്‍ക്കും മറ്റും വിവരങ്ങള്‍ അറിയുന്നതിന് തടസമാകുമെന്നാണ്.
പുതിയ പരിഷ്‌കാരം ആദ്യം സര്‍ക്കാര്‍ ഏജന്‍സികളില്‍ നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയില്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ നിരന്തരം ഇടപെടാന്‍ ശ്രമിക്കാറുണ്ടെണ്ടെന്ന് ഇന്‍പോക്കോം ഡവലപ്‌മെന്റ് അതോറിറ്റി പ്രതിനിധി ബി.ബി.സിയോട് പറഞ്ഞു. ഒരു വര്‍ഷക്കാലയളവില്‍ പൊതുആവശ്യങ്ങള്‍ക്കായി വ്യത്യസ്ത ഇന്റര്‍നെറ്റ് സംവിധാനം പ്രത്യേക ഗ്രൂപ്പുകള്‍ക്കായി നല്‍കാറുണ്ടെണ്ടന്നും ഏജന്‍സി വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പുതിയ നയം ചര്‍ച്ചയായിട്ടുണ്ടെങ്കിലും അധികാരികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മറ്റുരാജ്യങ്ങളെ പോലെ സൂചന നല്‍കുകയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടണ്ടായിട്ടുണ്ടെണ്ടന്നും പറയുന്നുണ്ട. എന്നാല്‍ ജീവനക്കാര്‍ക്ക് അവരുടെ സ്വകാര്യ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതുമാണ്. എന്നാല്‍ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജീവനക്കാരുടെ മെയിലുകള്‍ അവര്‍ക്ക് യഥേഷ്ടം സ്വകാര്യ ഏജന്‍സികള്‍ക്ക് ഫയലുകള്‍ നീക്കാനാവുമെന്നും ഒരു ക്ലിക്കില്‍ തന്നെ എല്ലാം ലഭിക്കുമെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."