അനുപമയുടെ രാജി മുഖ്യമന്ത്രി ഇടപെടുന്നു
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിയെ വെല്ലുവിളിച്ച് രാജിവച്ച പൊലിസ് ഓഫിസറുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. രാജിവച്ച അനുപമ ഷേണായിക്ക് പൊതുജനങ്ങളുടെ പിന്തുണയും കൂടി വന്നതോടെ മുഖ്യമന്ത്രി സിദ്ധാരാമയ്യ വിഷയത്തില്‍ ഇടപെട്ടു. അനുപമയുടെ രാജിയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ഡി.ജി ആന്റ് ഐ.ജി പി. ഓംപ്രകാശിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
കുഡ്ലിഗി ഡിവൈ.എസ്.പിയായ അനുപമ തൊഴില്‍ മന്ത്രിയായ പി.ടി പരമേശ്വര്‍ നായിക്കിനെ വെല്ലുവിളിച്ചാണ് രാജി പ്രഖ്യാപിച്ചത്. മന്ത്രിയുടെ ഫോണ്‍ എടുത്തില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് രണ്ട് തവണ അനുപമയെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ മദ്യലോബിക്കെതിരേ നീങ്ങിയതാണ് അവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. അനുപമയുടെ രാജി കണ്ടു. അതു പരിശോധിച്ചു വരികയാണ്. ബെല്ലാരി എസ്.പി ചേതനോട് രാജി പിന്‍വലിക്കാന്‍ അനുപമയോട് ആവശ്യപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനുപമ പൊലിസ് വകുപ്പിലെ ഉദ്യോഗസ്ഥയായതിനാല്‍ അവരുടെ തീരുമാനം പുനരാലോചിക്കണമെന്ന് ആവശ്യപ്പെടേണ്ടത് ഞങ്ങളുടെ കടമയാണെന്നും ഐ.ജി പി.ഓംപ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."