വികസന സെമിനാറുകള്‍ നടത്തി പദ്ധതി രൂപരേഖ തയാറാക്കുമെന്ന് കുമ്മനം
ന്യൂഡല്‍ഹി: കേരളത്തിന്റെ സമഗ്രവികസനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍ നടത്തി പദ്ധതി രൂപരേഖ തയാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ ഇറക്കുമതി രണ്ടുതുറുമുഖങ്ങളിലാക്കി ചുരുക്കിയതിന്റെ ഫലമാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമെന്നു കുമ്മനം പറഞ്ഞു. നിലവിലെ വികസന മുരടിപ്പ് മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും കേന്ദ്ര സര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും. സെമിനാറില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിച്ച് പദ്ധതി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കുമ്മനം പറഞ്ഞു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇതിനായി നിയമഭേദഗതി ആവശ്യമാണെങ്കില്‍ അതിനു സര്‍ക്കാര്‍ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."