ആ ഗോള്‍ മുത്തശ്ശിക്ക് വേണ്ടി: ഡി മരിയ
സാന്റ ക്ലാര: ചിലിക്കെതിരേ ആദ്യ ഗോള്‍ നേടിയ ശേഷം മുത്തശ്ശിയോടുള്ള സ്നേഹം വ്യക്തമാക്കുന്ന 'ഗ്രാന്‍ഡ്മാ ഐ മിസ് യു' എന്നെഴുതിയ ജേഴ്സി ഉയര്‍ത്തി കാട്ടുമ്പോള്‍ എയ്ഞ്ചല്‍ ഡി മരിയ വികാരഭരിതനായിരുന്നു. കോപ്പ അമേരിക്കയില്‍ ചിലിക്കെതിരേ മിന്നും ജയം നേടിയ മത്സരത്തിലെ താരമായ എയ്ഞ്ചല്‍ ഡി മരിയ മുത്തശ്ശിക്കു വേണ്ടിയാണ് കളത്തിലിറങ്ങിയത്. തന്റെ തോളില്‍ തട്ടി കളിക്കളത്തിലേക്ക് പറഞ്ഞിയിരുന്ന മുത്തശ്ശി ലോകത്തോട് വിട പറഞ്ഞുവെന്ന യാഥാര്‍ഥ്യം മരിയയെ തേടി വന്ന സമയത്താണ് താരം ആദ്യ മത്സരത്തിനിറങ്ങിയത്. വേണമെങ്കില്‍ മത്സരത്തിനിറങ്ങാതെ നാട്ടിലേക്ക് മടങ്ങാമായിരുന്നു മരിയക്ക്. എന്നാല്‍ ഫുട്ബോളാണ് വലുതെന്ന് പറഞ്ഞു പഠിപ്പിച്ച മുത്തശ്ശിക്ക് വേണ്ടി മരിയ കളത്തിലിറങ്ങുകയായിരുന്നു. ആദ്യ ഗോള്‍ നേടുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്യുക വഴി മത്സരത്തിലെ താരമാകാനും മരിയക്ക് സാധിച്ചു.
ഗോള്‍ നേടി അതു മുത്തശ്ശിക്ക് സമര്‍പ്പിക്കണമെന്ന വലിയ ആഗ്രഹത്തോടെയാണ് കളിക്കളത്തിലിറങ്ങിയത്. എല്ലാം ഒത്തുവന്നു. ഈ ഗോള്‍ ഞാന്‍ എന്റെ മുത്തശ്ശിക്ക് സമര്‍പ്പിക്കുന്നുവെന്ന് മത്സരം ശേഷം മരിയ വ്യക്തമാക്കി. ചിലിക്കെതിരേ കളിക്കാനിറങ്ങാനുള്ള തീരുമാനം എന്റേതായിരുന്നു. കളിച്ചിട്ടില്ലെങ്കില്‍ മുത്തശ്ശി എന്നോട് പൊറുക്കില്ലെന്നും മരിയ പറഞ്ഞു. മുത്തശ്ശിയുടെ വിയോഗ വാര്‍ത്ത എന്നോട് പറഞ്ഞ ശേഷം എന്റെ മാതാവ് ആവശ്യപ്പെട്ടത് ടീമിന് വേണ്ടി കളിക്കാനും ജയം നേടാനുമാണ്. ഇത് മാത്രമാണ് കളിക്കളത്തില്‍ നിറവേറ്റിയെതന്ന് മരിയ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."