ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷം വിലക്ക്
ലണ്ടന്‍: റഷ്യയുടെ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക് ഉത്തേജക ഉപയോഗത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ വിലക്ക്. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ ആസ്ത്രേലിയന്‍ ഓപണിനിടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി ഷറപ്പോവ കുറ്റസമ്മതം നടത്തിയിരുന്നു.
തുടര്‍ന്ന് ഷറപ്പോവയ്ക്ക് ഫെഡറേഷന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താരം ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവത്തില്‍ ഉള്‍പ്പെടുന്നത് എന്നതിനാല്‍ വിലക്കിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയായിരുന്നു. വിലക്കിനെതിരേ ആര്ബിട്രേഷന് കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഷറപ്പോവ വ്യക്തമാക്കി. രണ്ടു വര്‍ഷത്തെ വിലക്കെന്നത് അംഗീകരിക്കാനാവില്ല. ഇത് അന്യായമാണെന്നു ഷറപ്പോവ പറഞ്ഞു.
ഹൃദ്രോഗത്തിനും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന മെല്‍ഡോണിയം നിരന്തരം ഉപയോഗിച്ചിരുന്നു ഷറപ്പോവ. മെല്‍ഡോണിയം ഉത്തേജക മരുന്നുകളുടെ വിഭാഗത്തില്‍ പെടുത്താന്‍ ഉത്തേജക വിരുദ്ധ സമിതി തീരുമാനിച്ചിരുന്നു. എല്ലാ താരങ്ങള്‍ക്കും ഇതു നല്‍കിയിരുന്നെന്ന് നാഡ വ്യക്തമാക്കി. എന്നാല്‍ വാഡ തനിക്കയച്ച മെയിലുകള്‍ താന്‍ കണ്ടിരുന്നില്ലെന്നും മെല്‍ഡോണിയം നിരോധിച്ച കാര്യം തനിക്കറിയില്ലെന്നും ഷറപ്പോവ പറഞ്ഞിരുന്നു. എന്നാല്‍ ഈ മരുന്നിന്റെ അംശങ്ങള്‍ ശരീരത്തില്‍ ദീര്‍ഘകാലം ഉണ്ടാവുമെന്നതാണ് ഷറപ്പോവയ്ക്ക് തിരിച്ചടിയായതെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."