മുന്‍ മന്ത്രി ടി.എസ് ജോണ്‍ അന്തരിച്ചു
കോട്ടയം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായ പ്രഫ. ടി.എസ്. ജോണ്‍(74) അന്തരിച്ചു. ഇന്ന് രാവിലെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.
കേരള കോണ്‍ഗ്രസ് സ്ഥാപകനേതാക്കളില്‍ ഒരാളാണ്. കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നാല് തവണ നിയമസഭയിലെത്തി. 1976 ഫെബ്രുവരി മുതല്‍ 1977 മാര്‍ച്ച് വരെ നിയമസഭാ സ്പീക്കര്‍ ആയിരുന്നു.എ.കെ ആന്റണിയുടേയും പി.കെ.വാസുദേവന്‍ നായരുടേയും മന്ത്രിസഭയിലെ സിവില്‍ സപ്ലൈസ് മന്ത്രിയായി.
1978ല്‍ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പിജെ ജോസഫിനൊപ്പം നിന്നു. അതിന് ശേഷം പിസി ജോര്‍ജ് സെക്കുലര്‍ കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ അതിന്റെ ചെയര്‍മാനായിരുന്നു. പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ വര്‍ക്കിങ് ചെയര്‍മാനാണ് ഇദ്ദേഹം.
1939 ഒക്ടോബര്‍ 21 ന് കവിയൂരിലാണ് ടി.എസ് ജോണ്‍ അന്തരിച്ചത്. ഏലിക്കുട്ടിയാണ് ഭാര്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."