തെരഞ്ഞെടുപ്പ് ചെലവ്: കണക്കുകള്‍ സമര്‍പ്പിക്കണം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വരവുചെലവ് സംബന്ധിച്ച അന്തിമ വിവരങ്ങള്‍ തയാറാക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും ജൂണ്‍ 10ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മെയ് 19 വരെയുള്ള വരവുചെലവ് കണക്കുകള്‍ പൂര്‍ത്തീകരിച്ച രജിസ്റ്റര്‍, വൗച്ചര്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉപയോഗിച്ച വാഹനങ്ങളുടെ അനുമതി സംബന്ധിച്ച ലിസ്റ്റ് എന്നിവ ഹാജരാക്കണം. അനുബന്ധം 15ല്‍ പറയുന്ന 1-4 വരെ സംക്ഷിപ്ത വിവരങ്ങളും ഷെഡ്യൂള്‍ 1-9ല്‍ പറയുന്ന പട്ടികകളും പൂര്‍ത്തീകരിച്ച് സ്ഥാനാര്‍ഥി ഒപ്പിട്ട് സമര്‍പ്പിക്കണം.
സ്ഥാനാര്‍ഥികളുടെ വരവുചെലവ് രജിസ്റ്റര്‍ ഇലക്ഷന്‍ കമ്മിഷന്റെ ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററുമായി അനുരജ്ഞനം നടത്തുന്നതിന് രജിസ്റ്ററും അനുബന്ധ രേഖകളുമായി സ്ഥാനാര്‍ഥികള്‍ ഏജന്റുമാര്‍ ജൂലൈ 14ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഹാജരാകാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."