വീണ്ടും നഗരപിതാവാകാന്‍ തോട്ടത്തില്‍ രവീന്ദ്രന്
കോഴിക്കോട്: കോര്‍പറേഷന്റെ പുതിയ മേയറെ ഇന്നു തെരഞ്ഞെടുക്കും. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെയാണ് സി.പി.എം മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നത്. കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ നഗരത്തിന്റെ പുതിയ മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് മേല്‍നോട്ടം വഹിക്കും. രണ്ടാം തവണയാണ് തോട്ടത്തില്‍ കോഴിക്കോടിന്റെ നഗരപിതാവാകുന്നത്. ഇത്തവണ ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട തോട്ടത്തില്‍ നേരത്തെ ഡെപ്യൂട്ടിമേയര്‍ സ്ഥാനവും വഹിച്ചിരുന്നു. ഇടക്കാലത്ത് മേയര്‍ ഇന്‍ചാര്‍ജായും പ്രവര്‍ത്തിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനായ തോട്ടത്തില്‍ രവീന്ദ്രന് നഗരത്തിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമാണ്. മേയര്‍ സ്ഥാനത്തേക്ക് സി.പി.എം ജില്ലാനേതൃത്വം തോട്ടത്തിലിന്റെ പേര് നിര്‍ദേശിക്കുകയും സംസ്ഥാന സമിതി അംഗീകരിക്കുകയുമായിരുന്നു.
അരീക്കാട് വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന വി.കെ.സി മമ്മദ്കോയ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായതോടെയാണ് മേയര്‍ സ്ഥാനം ഒഴിവുവന്നത്. പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സുരേഷ്ബാബുവാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗം തീരുമാനിച്ചു. കെ. മൊയ്തീന്‍കോയ, തോമസ് മാത്യു, അഡ്വ. പി.എം നിയാസ്, സി. അബ്ദുറഹ്മാന്, ആയിഷബി പാണ്ടികശാല, കെ.ടി ബീരാന്‍കോയ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."